ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ കുവൈറ്റിലെ 38-ാമത് ശാഖ സാൽമിയ ബ്ലോക്ക് 10 ൽ പതിനൊന്നാം സ്ട്രീറ്റിൽ പ്രവർത്തനം ആരംഭിച്ചു. ജാസിം മുഹമ്മദ് ഖമീസ് അൽഷറഫ്, ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് റീജനൽ ഡയറക്ടർ അയ്യൂബ് കച്ചേരി എന്നിവർ ചേർന്നാണ് സ്റ്റോർ ഉദ്ഘാടനം നിർവഹിച്ചത് . സി.ഇ.ഒ മുഹമ്മദ് സുനീർ, ആർ.ഒ തെഹസീർ അലി, സി.ഒ.ഒ റഹിൽ ബാസിം എന്നിവരും ജീവനക്കാരും പങ്കെടുത്തു.
സാൽമിയ ബ്ലോക്ക് 10ൽ പ്രവാസികൾ ഏറെയുള്ള റെസിഡൻഷ്യൽ ഏരിയക്കുള്ളിലാണ് പുതിയ സ്റ്റോർ. ആളുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാനും വസ്തുക്കൾ വാങ്ങാനും കഴിയും.
ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങൾ കണക്കിലെടുത്ത് പ്രത്യേകം
തെരഞ്ഞെടുത്ത വസ്തുക്കളുടെ വലിയനിര സ്റ്റോറിൽ ഒരുക്കിയിട്ടുണ്ട്.
ബാച്ചിലർമാർക്കും കുടുംബങ്ങൾക്കും സാധനങ്ങൾ വാങ്ങാനും ഷോപ്പിങ്
ആസ്വദിക്കാനുമാകും. കുവൈറ്റിൽ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ വിപുലീകരണ പദ്ധതിയുടെ ഭാഗമായാണ് പുതിയ സ്റ്റോർ. ഒരു ബ്രാൻഡ്എന്ന നിലയിൽ രാജ്യത്ത് ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന് പ്രശസ്തിയും വിശ്വാസ്യതയും ഉണ്ടെന്നും എന്നും ഉപഭോക്താക്കളുടെ ഏറ്റവും ഇഷ്ടപ്പെട്ട റീട്ടെയിലറായി തുടരുമെന്നും മാനേജ്മെന്റ് അറിയിച്ചു.
More Stories
നിരീക്ഷണ ക്യാമറകൾ ഹാക്ക് ചെയ്യാൻ ശ്രമം നടക്കുന്നതായി മുന്നറിപ്പ് നൽകി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം .
കേരളാ യുണൈറ്റഡ് ഡിസ്റ്റിക് അസോസിയേഷൻ ( കുട ) പിക്നിക്ക് സംഘടിപ്പിച്ചു.
റാപ്റ്റേഴ്സ് ബാഡ്മിൻറൺ ക്ലബ് “റാപ്റ്റേഴ്സ് പ്രീമിയർ ബാഡ്മിൻറൺ ചലഞ്ച് ചാബ്യൻഷിപ്പ്” സംഘടിപ്പിച്ചു.