ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റിന്റെ പതിനെഴാമത് വാർഷികാഘോഷം കൊല്ലം ഫെസ്റ്റ് 2023 സ്നേഹ നിലാവ് എന്ന പേരിൽ ഒക്ടോബർ പതിമൂന്നിന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടത്തപ്പെടുന്നു. പ്രശസ്ത മോട്ടിവേഷൻ സ്പീക്കറും ഡിഫറന്റ് ആർട്ട് സെന്റർ ഡയറക്ടറുമായ പ്രോഫസർ ഗോപിനാഥ് മുതുകാട് ആണ് മുഖ്യാതിഥി. ഉച്ചയ്ക്ക് 01.30 pm മുതൽ 02. 30pm വരെ കുവൈറ്റിലെ വിവിധ ഇന്ത്യൻ സ്കൂളിലെ 8 മുതൽ +2 ക്ലാസ് വരെയുള്ള കുട്ടികൾക്കായി പ്രൊഫസർ ഗോപിനാഥ് മുതുകാട് നയിക്കുന്ന മോട്ടിവേഷൻ ക്ലാസ്സും ഉണ്ടായിരിക്കും. സൗജന്യമായി നടത്തപ്പെടുന്ന ക്ലാസിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഭാരവാഹികളുമായി ബന്ധപ്പെടുക.
തുടർന്നു ഉച്ചക്ക് 3 മണി മുതൽ ആരംഭിക്കുന്ന പരിപാടിയിൽ സമാജം അംഗങ്ങളുടെ പരിപാടികളും തുടർന്നു നടക്കുന്ന പൊതു സമ്മേളനത്തിൽ പ്രൊഫസർ ഗോപിനാഥ് മുതുകാട്, ഇന്ത്യൻ എംബസി പ്രതിനിധി, മലയാള സംസാരത്തിലൂടെ പ്രശസ്തയായ കുവൈറ്റി വനിത മറിയം അൽ-ഖബന്ദി, കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക, വ്യാപാര രംഗത്തെ പ്രമുഖരും പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ചു കഴിഞ്ഞ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ സമാജം അംഗങ്ങളുടെ കുട്ടികളെ അനുമോദിക്കുന്നതാണ്.
സമ്മേളനാനന്തരം പ്രശസ്ത ചലച്ചിത്രപിന്നണി ഗായകരായ അപർണ രാജീവ്, സജീവ് സ്റ്റാൻലി, വയലിൻ – മന്ത്രികം – കേരളത്തിൽ തരംഗമായ അപർണ ബാബു, കോമഡി താരങ്ങളായ – മണിക്കുട്ടൻ – മായാ കൊമ്പോയുടെ ചിരി അരങ്ങു എന്നിവ ഉണ്ടായിരിക്കുന്നതാണ്. കുവൈറ്റിലെ മലയാളികൾ ഹൃയത്തിലേറ്റിയ ഡികെ ഡാൻസ്, ജാസ് ഡാൻസ് അക്കാഡമി, നാടൻപാട്ട് കൂട്ടം “ജടായു ബീറ്റ്‌സ് ” എന്നിവരുടെ പ്രകടനവും കൊല്ലം ഫെസ്റ്റിന് മിഴിവേകും എന്ന് സമാജം ഭാരവാഹികൾ പത്രസമ്മേളനത്തിൽ
കൊല്ലം ജില്ലാ പ്രവാസി സമാജം പ്രസിഡന്റ് അലക്സ് മാത്യു, ജനറൽ സെക്രട്ടറി ബിനിൽ ടി ഡി , ട്രെഷറർ തമ്പി ലൂക്കോസ്, പ്രോഗ്രാം ജനറൽ കൺവീനർ ശശി കർത്താ, മീഡിയാ സെക്രട്ടറി, പ്രമീൾ പ്രഭാകർ, വനിതാ വേദി ചെയർ പേഴ്സൺ രഞ്ജനാ ബിനിൽ എന്നിവർ സന്നിഹിതർ ആയിരുന്നു.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.