ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : സാൽമിയ മേഖലയിലെ സ്വകാര്യ സ്‌കൂളിന് എതിർവശത്തുള്ള സലൂൺ വാഹനമാണ് തീപിടിത്തത്തിൽ പൂർണമായും കത്തി നശിച്ചത്. സാൽമിയ ഫയർ സെന്ററിലെ ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.
വൈദ്യുത ഷോർട്ട് സർക്യൂട്ടോ റേഡിയേറ്ററിലെ വെള്ളത്തിന്റെ അഭാവമോ ആണ് തീപിടുത്തത്തിന് കാരണമെന്ന് സുരക്ഷാ വൃത്തങ്ങൾ സൂചിപ്പിച്ചതായി അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ, വാഹനങ്ങളുടെ പതിവ് അറ്റകുറ്റപ്പണികൾ നടത്താൻ പൗരന്മാരോടും താമസക്കാരോടും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫയർ ഡിപ്പാർട്ട്‌മെന്റിന്റെ (ഡിജിഎഫ്‌ഡി) പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം ആഹ്വാനം ചെയ്തു .
More Stories
ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ – കുവൈറ്റ് സൂപ്പർ മെഗാ കാർണിവൽ – 2025 ജനുവരി 24 വെള്ളിയാഴ്ച
പൽപക് സാൽമിയ ഏരിയാ വാർഷിക പൊതുയോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു
സാരഥി കുവൈറ്റ്, കലാമാമാങ്കം സർഗ്ഗസംഗമം -2025 സംഘടിപ്പിച്ചു.