ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : മുതിർന്ന സിപിഐഎം നേതാവും, സിഐടിയു സംസ്ഥാന പ്രസിഡന്റുമായ സഖാവ് ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അനുശോചിച്ചു .
തൊഴിലാളികളെ അണിനിരത്തിയും നിരവധിയായ സമരങ്ങൾക്ക് നേതൃത്വം നൽകിയും അടിയന്തരാവസ്ഥ കാലത്തുൾപ്പടെ നിരവധി തവണ ജയിൽ ശിക്ഷയനുഭവിച്ചും ഏഴു പതിറ്റാണ്ടായി കേരളത്തിന്റെ തൊഴിലാളി വർഗ്ഗ രാക്ഷ്ട്രീയത്തിന്റെ മുന്നണിയിൽ നടന്ന സമരജീവിതമായിരുന്നു ആനത്തലവട്ടം ആനന്ദന്റേത്. സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായും നിരവധി തവണ എംഎൽഎ ആയും രാക്ഷ്ട്രീയ സംഘടനാ രംഗത്തും പാർലമെന്ററി രംഗത്തും നിറഞ്ഞു നിന്നിരുന്ന സഖാവ് ആനത്തലവട്ടത്തിന്റെ നിര്യാണത്തിലൂടെ ഇന്ത്യൻ തൊഴിലാളിവർഗ പ്രസ്ഥാനത്തിന് കരുത്തനായ ഒരു നേതാവിനെയാണ് നഷ്ടമായിരിക്കുന്നത്.
എക്കാലവും അടിസ്ഥാനവർഗ്ഗത്തിന്റെ അവകാശപോരാട്ടങ്ങളുടെ മുന്നണിയിൽ നിന്ന് പ്രവർത്തിച്ചിരുന്ന സഖാവ് ആനത്തലവട്ടം ആനന്ദന്റെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന് കല കുവൈറ്റ് പ്രസിഡന്റ് ശൈമേഷ് കെകെ , ജനറൽ സെക്രട്ടറി രജീഷ് സി എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
More Stories
ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ – കുവൈറ്റ് സൂപ്പർ മെഗാ കാർണിവൽ – 2025 ജനുവരി 24 വെള്ളിയാഴ്ച
പൽപക് സാൽമിയ ഏരിയാ വാർഷിക പൊതുയോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു
സാരഥി കുവൈറ്റ്, കലാമാമാങ്കം സർഗ്ഗസംഗമം -2025 സംഘടിപ്പിച്ചു.