ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ലുലുവിന്റെ പതിനഞ്ചാമത് ഹൈപ്പർമാർക്കറ്റ് ഹവല്ലിയിൽ പ്രവർത്തനം ആരംഭിച്ചു . ഡോ. അലി മെർദി അയ്യാശ് അലനെസി ഉദ്ഘാടനം നിർവഹിച്ചു. ലുലു ഗ്രൂപ് ചെയർമാൻ ഡോ. എം.എ. യൂസുഫലി, മറിയം ഇസ്മായിൽ ജുമാ അൽ അൻസാരി, മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു. യു.എ.ഇ, മ്യാന്മർ, ബംഗ്ലാദേശ്, യമൻ, ഇന്ത്യ, താൻസനിയ, സ്പെയിൻ, മലാവി, ദക്ഷിണാഫ്രിക്ക, വിയറ്റ്നാം, കെനിയ എന്നിവിടങ്ങളിലെ അംബാസഡർമാർ, നയതന്ത്രജ്ഞർ, സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ സംബന്ധിച്ചു.
83,000 ചതുരശ്ര അടി വിസ്തൃതിയുള്ളതാണ് ഹവല്ലിയിലെ ഹൈപ്പർമാർക്കറ്റ്. ഓരോ ഉപഭോക്താവിന്റെയും ആഗ്രഹങ്ങൾ തൃപ്തിപ്പെടുത്താനുതകുന്ന പലചരക്ക്, നോൺ-ഫുഡ്, എച്ച് ആൻഡ് ബി, ഫ്രഷ് ഫുഡ് (പാലുൽപന്നങ്ങൾ, പഴങ്ങൾ, പച്ചക്കറി, മാംസം, മത്സ്യം), വീട്ടുപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, ലഗേജ്, പാർട്ടി സീസണൽ ഇനങ്ങൾ, മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളും, ഐ.ടിയും അനുബന്ധ ഉപകരണങ്ങളും, ബ്ലഷ് (പ്രീമിയം കോസ്മെറ്റിക്സ് ആൻഡ് പെർഫ്യൂമുകൾ), ഇലക്ട്രോണിക്സ് ഉൾപ്പെടെയുള്ള സാധനങ്ങൾ ലഭ്യമാണ്. ലുലു ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ലുലു ഫിനാൻഷ്യൽ ഗ്രൂപ് മാനേജിങ് ഡയറക്ടർ അദീബ് അഹ്മദ്, ലുലു കുവൈത്ത് ഡയറക്ടർ മുഹമ്മദ് ഹാരിസ്, റീജനൽ ഡയറക്ടർ ശ്രീജിത്ത്, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
More Stories
ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ – കുവൈറ്റ് സൂപ്പർ മെഗാ കാർണിവൽ – 2025 ജനുവരി 24 വെള്ളിയാഴ്ച
പൽപക് സാൽമിയ ഏരിയാ വാർഷിക പൊതുയോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു
സാരഥി കുവൈറ്റ്, കലാമാമാങ്കം സർഗ്ഗസംഗമം -2025 സംഘടിപ്പിച്ചു.