September 22, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

നൈറ്റിംഗ്ഗേൽസ്   ഓഫ് കുവൈറ്റ്  പെന്നോണം 2023  സംഘടിപ്പിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി: നൈറ്റിംഗ്ഗേൽസ്   ഓഫ് കുവൈറ്റ്  പെന്നോണം 2023  സംഘടിപ്പിച്ചു. അബ്ബാസിയാ ആർട്സ് സർക്കിൾ ഓഡിറ്റോറയത്തിൽ വച്ച് ഓർമ്മകളെ തട്ടിയുണർത്തി ഒരുമയുടെ സന്ദേശവുമായി പൊന്നോണം 2023 എന്ന പേരിൽ ‘ നോക്ക് ‘ ന്റെ  ( ഫർവാനിയ നഴ്സസ് അസസിയേഷൻ ) ഓണാഘോഷം വർണാഭമായി നടത്തപ്പെട്ടു. ‘ നോക്ക് ‘ പ്രസിഡന്റ്  സിറിൾ  ബി. മാത്യു അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ സെക്രട്ടറി ശ്രീമതി.ട്രീസാ എബ്രാഹം കടന്നു വന്നവർക്ക് സ്വാഗതം ആശംസിച്ചു. ഏഷ്യാനെറ്റ് മീഡിയ കോർഡനേറ്റർ കുവൈറ്റ് നിക്സൺ ജോർജ്ജ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ആദരണീയനായ പുതുപ്പള്ളി  ചാണ്ടി ഉമ്മന് ‘ നോക്ക് ‘ പ്രസിഡന്റ്  സിറിൾ  ബി. മാത്യുവും സെക്രട്ടറി  ട്രീസാ എബ്രാഹമും മൊമെന്റോ നൽകി ആദരിക്കുകയും നിക്സൺ ജോർജ്ജ് പൊന്നാട അണിയിക്കുകയും ചെയ്തു. ‘ നോക്ക് ‘ സീനിയർ അഡ്വയിസറി ബോർഡ് മെമ്പർ റോയി കെ യോഹന്നാൻ, ‘ നോക്ക് ‘ പൊന്നോണം 2023 ഈവൻറ് സ്പോൺസർ ഹൈത്തം മലബാർ റെസ്റ്റെറെൻറ് ജനറൽ മാനേജർ  പ്രശാന്ത് മടയമ്പത്ത് എന്നിവർ ആശംസകൾ അറിയിച്ചു. ട്രഷറർ  എബി ചാക്കോ തോമസ് മീറ്റിങ്ങിൽ കടന്നു വന്നവർക്ക് നന്ദി പ്രകാശപ്പിക്കുകയും ചെയ്തു. പെന്നോണം 2023 പ്രോഗ്രാം കോഡിനേറ്റർമാരായി ‘ നോക്ക് ‘ വൈസ് പ്രസിഡൻറ് സോണിയ തോമസ്, ജോയിൻറ് സെക്രട്ടറി സുമി ജോൺ  എന്നിവർ നേതൃത്വം നൽകി.

‘ നോക്ക് ‘ പെന്നോണം 2023 -ൽ  അത്തപ്പൂക്കളം, പായസം , കേരള  ഫാഷൻ ഷോ മത്സരങ്ങൾ ‘ നോക്ക് ‘ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടി നടത്തി.

കൂടാതെ വർണാഭമായ കലാ പരിപാടികളും ‘ നോക്ക് ‘ അംഗങ്ങൾ അവതരിപ്പിച്ചു.

പൊന്നോണത്തോട് അനുബന്ധിച്ചു  നടത്തിയ  റാഫിൾ കൂപ്പൺ നറുക്കെടുത്ത് ആകർഷകമായ സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

‘ നോക്ക് ‘ മെംബേർസ് ആയും ‘ നോക്ക് ‘ സീനിയർ എക്സിക്യൂട്ടീവ് ആയും പ്രവർത്തിച്ച് കുവൈറ്റിലെ പ്രവാസ ജീവിതം കഴിഞ്ഞു പോകുന്ന 8 പേർക്ക് യാത്രഅയ്യപ്പും മൊമെന്റോയും നൽകി ആദരിച്ചു.

ഹൽവാസ് ഇവന്റസ്  അണിയിച്ചൊരുക്കിയ സംഗീതവിരുന്ന് പരിപാടിയെ പ്രൌഡഗംഭീരം ആക്കി. കടന്നു വന്ന ഏവര്ക്കും വിഭവ സമൃദ്ധമായ ഓണ സദ്യ നൽകുകയും ചെയ്തു.

ഓണഘോഷത്തിന്റെ മുഖ്യ സ്പോൺസർ ഹൈത്തം മലബാർ റെസ്റ്റെറെൻയും
കോ-സ്പോൺസർസ് ഓൺകോസ്റ്റ്  സൂപ്പർമാർകെറ്റും
അൽ അൻസാരി എക്സ്ചേഞ്ച് ആയിരുന്നു എന്നും സംഘടകർ അറിയിച്ചു.

മേട്രൺ പുഷ്പാ സൂസൻ ജോർജ് (രക്ഷാധികാരി), സിറിൽ ബി. മാത്യു (പ്രസിഡന്റ്), സോണിയാ തോമസ് (വൈസ് പ്രസിഡന്റ്), ട്രീസാ ഏബ്രഹാം (ജനറൽ സെക്രട്ടറി), സുമി ജോൺ (ജോയിന്റ് സെക്രട്ടറി), എബി ചാക്കോ തോമസ് (ട്രഷറർ – ഫിനാൻസ്), സോബിൻ തോമസ് (ട്രഷറർ- അക്കൗണ്ട്സ്) റോയി യോഹന്നാൻ, ബിന്ദു തങ്കച്ചൻ, ഷീജ തോമസ്, നിതേഷ് നാരായണൻ, സിജുമോൻ തോമസ് (അഡ്വൈസറി ബോർഡ്) സീമാ ശ്രീരേഖ സജീഷ് (ആർട്സ് കമ്മിറ്റി), ബിന്ദു മോൾ സുഭാഷ്, ചിന്നപ്പദാസ് (സ്പോർട്സ് കമ്മിറ്റി) സൗമ്യാ എബ്രഹാം, സുദീഷ് സുധാകർ (പി. ആർ. ഓ) മെൽബിൻ ജോസഫ്, പ്രഭാ രവീന്ദ്രൻ,(മീഡിയാ കോഡിനേറ്റേഴ്‌സ്) പ്രീത തോമസ്, മിഥുൻ എബ്രാഹം, (പ്രോഗ്രാം കോർഡിനേറ്റേഴ്‌സ്) ഷെറിൻ വർഗീസ്( ഓഡിറ്റർ)
എന്നിവർ അടങ്ങിയ ‘ നോക്ക് ‘എക്സികൂട്ടിവ് കമ്മിറ്റി പൊന്നോണം 2023 – ന് ആവശ്യമായ നേതൃത്വം നല്കി.

error: Content is protected !!