ന്യൂസ് ബ്യൂറോ , കുവൈറ്റ്
കുവൈറ്റ് സിറ്റി : പ്രവാസികളുടെ ഉന്നമനത്തിനും ജീവിതാക്ഷേമത്തിനും വേണ്ടി കുവൈത്തിൽ രൂപീകൃതമായ പ്രവാസി കൂട്ടായ്മ കുവൈത്ത് കേരള പ്രവാസിമിത്ര നടപ്പിലാക്കുന്ന ജീവകാരുണ്യ പദ്ധതികളുടെ സഹായത്തിനായി പ്രവാസികൾക്ക് അപേക്ഷിക്കാം.
പാർപ്പിടം, ആരോഗ്യം , വിദ്യാഭാസ മേഖലകളിലായി , മൂന്ന് പദ്ധതികളാണ് പ്രവാസിമിത്ര നടപ്പിലാക്കുന്നത്. ആയുഷ്‌കാലം പ്രവാസിയായി പണിയെടുത്തിട്ടും,തനിക്കും കുടുംബത്തിനും അന്തിയുറങ്ങാൻ വീടില്ലാത്ത പ്രവാസിക്കൊരു കൊച്ചുവീടെന്ന സ്വപ്ന സാൿതാത്കാരത്തിനുള്ള ” സഗീർ സൗധം” പദ്ധതി, കഠിനമായ രോഗങ്ങൾക്കിരയായി പതിവായി മരുന്ന് കഴിക്കേണ്ടുന്ന പ്രവാസികൾക്കും , പ്രവാസികളുടെ രോഗികളായ മാതാപിതാക്കൾക്കും മരുന്നിനുള്ള സഹായമെത്തിക്കുന്ന മെഡിസിൻ ഹെല്പ് , പഠിക്കാൻ മിടുക്കുള്ള നിർധനരായ വിദ്യാർത്ഥികളുടെ വിദ്യാഭാസ മോഹങ്ങൾ നേടിയെടുക്കാൻ തുണയ്ക്കുന്ന പ്രവാസിമിത്ര സ്കോളർഷിപ് എന്നിവയാണ് പദ്ധതികൾ. പ്രവാസികൾക്ക് വേണ്ടിയുള്ളതാണ് ഈ പദ്ധതികൾ.
50 വയസ്സിനു മുകളിൽ പ്രായമുള്ള 200 ദിനാറിൽ താഴെ ശമ്പളമുള്ള പ്രവാസികൾക്ക് വേണ്ടിയുള്ളതാണ് സഗീർ സൗധം ഭവന നിർമാണ പദ്ധതി . പെണ്മക്കൾ ഉള്ളവർ, രോഗികൾ , വീടുവെക്കാൻ സ്വന്തമായി സ്ഥലമുള്ളവർ എന്നിവർക്ക് മുൻഗണന ലഭിക്കും. 700 സ്‌ക്വർ ഫീറ്റിന് താഴെയുള്ള വീടാണ് നിർമിച്ചു നൽകുക. രോഗാവസ്ഥ , വരുമാനം, പ്രായം എന്നീ മുൻഗണകളുടെ അടിസ്ഥാനത്തിലാണ് മെഡിസിൻ ഹെല്പിനുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക . ബിരുദ , ബിരുദാനന്തര , പ്രൊഫഷണൽ കോഴ്സുകളിലെ തുടര്പഠനത്തിനാണ് പ്രവാസിമിത്ര സ്കോളർഷിപ് നൽകുക. പഠനമികവ് , വരുമാനം എന്നിവ അർഹതക്കുള്ള മാനദണ്ഡങ്ങളാണ്. 15000 രൂപ വരെയാണ് സ്കോളർഷിപ് തുക.
നാലുപതിറ്റാണ്ടുകാലം കുവൈത്തിലെ പ്രവാസികളുടെ ഉന്നമനത്തിനായി സമർപ്പിത സാമൂഹ്യ സേവനം നടത്തുന്നതിടെ കോവിടു കാലത്തു മരണപ്പെട്ട പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ സഗീർ തൃക്കരിപ്പൂർ , ഭാര്യ സൗദ എന്നിവരുടെ സേവന സ്മരണാർത്ഥമാണ് സഗീർ സൗധം പദ്ധതി നടപ്പിലാക്കുന്നത്.
അപേക്ഷകൾ http://bit.ly/3LlurIS എന്ന ലിങ്കിൽ കൂടി സമർപ്പിക്കാം. വരുമാന സർട്ടിഫിക്കറ്റിനൊപ്പം ,അപേക്ഷിക്കുന്ന സഹായ പദ്ധതിക്കനുസരിച്ചു നികുതി രസീതി, മെഡിക്കൽ റിപ്പോർട്ട് , കോഴ്സ് സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളും നൽകേണ്ടതുണ്ട് . കൂടുതൽ വിവരങ്ങൾക്ക് 97226792, 69932360 എന്നീ നമ്പറുകളിൽ ബന്ധപെടാവുന്നതാണ്
ഫർവാനിയ മെട്രോ മെഡിക്കൽ ഓഡിറ്റോറിയത്തിൽ ചേർന്ന ജീവകാരുണ്യ പദ്ധതികളുടെ പ്രഖ്യാപന ചടങ്ങു ഡോ അമീർ അഹ്മദ് ഉദ്ഘാടനം ചെയ്തു.മുസ്തഫ ഹംസ ചടങ്ങിൽ അദ്യക്ഷനായിരുന്നു. ഡോ , അമീർ അഹ്മദ് , ഡോ രമേശ് , എസ് എ ലബ്ബ എന്നിവർ ചേർന്ന് ഫ്ലയർ റിലീസ് ചെയ്തുകൊണ്ട് ജീവകാരുണ്യ പദ്ധതികൾ പ്രഖാപിച്ചു .
കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ , സി ഫിറോസ് , കെ സി ഗഫൂർ , വി. കെ. ഗഫൂർ കെ. വി മുസ്തഫ മാസ്റ്റർ , വി. എ കരീം , അക്‌ബർ വയനാട് , അർഷാദ് ഷെറീഫ് , ശിഹാബ് , എന്നിവർ സംസാരിച്ചു. വി. എച് മുസ്തഫ സ്വാഗതവും ഷഹിദ് ലബ്ബ നന്ദിയും പറഞ്ഞു. കൂട്ടായ്മയുടെ ഭാരവാഹികളായി വി. കെ. അബ്ദുൽ ഗഫൂർ പ്രസി , കെ വി മുസ്തഫ , അർഷാദ് ശരീഫ്, വൈസ് പ്രസി , കെ’സി അബ്ദുൽ ഗഫൂർ ജന സെക്രട്ടറി , വി എ കരീം – സെക്രെ , വി എച് മുസ്തഫ – ഓർഗ സെക്രെ , ഷഹിദ് ലബ്ബ , ട്രഷറർ , ഹംസ പയ്യന്നൂർ ചീഫ് പ്രൊജക്റ്റ് കോഓർഡിനേറ്റർ, സി ഫിറോസ്,അക്‌ബർ വയനാട് , ഷിഹാബ് , റഫീഖ് ഉസ്മാൻ പ്രൊജക്റ്റ് ടീം എന്നിവരെ തിരഞ്ഞെടുത്തു
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.