ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: സബ്സിഡി ഡീസൽ വില്ക്കാന് ശ്രമിച്ച ഏഴു പ്രവാസികളെ അറസ്റ്റ് ചെയ്തു. ഏഷ്യന്‍, ആഫ്രിക്കന്‍ വംശജരാണ് പിടിയിലായവർ. സബ്സിഡി ഡീസല്‍ അനധികൃതമായി വിതരണം ചെയ്യുന്നവരെ പിടികൂടുന്നതിന്റെ ഭാഗമായി വഫ്ര ഫാം മേഖലയിൽ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. രാജ്യത്ത് സബ്സിഡിയുള്ള പെട്രോളിയം ഉൽപന്നങ്ങള് വില്‍ക്കുന്നത് ശിക്ഷാര്‍ഹമാണ്. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.
More Stories
കുവൈറ്റിലെ വിവിധ ദേവാലയങ്ങളിൽ വിശ്വാസികൾ പെസഹാ വ്യാഴവും ദുഃഖവെള്ളിയും ആചരിച്ചു
സാൽമിയയിൽ വൻ സുരക്ഷാ പരിശോധന : നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി
അൽ മുസൈനി എക്സ്ചേഞ്ചിൻറെ 146 മത് ശാഖ ജലീബ് അൽ ഷുവൈഖ് ,ബ്ലോക്ക് 2 ൽ തുറന്നു പ്രവർത്തനം ആരംഭിച്ചു.