ന്യൂസ് ബ്യൂറോ , കുവൈറ്റ്
കുവൈറ്റ് സിറ്റി: രുചിവൈവിധ്യങ്ങളുമായി ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ലോക ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി. അൽറായ് ലുലു ഔട്ട്ലറ്റിൽ നടി രജീഷ വിജയനും കുവൈത്തിലെ അറബിക് ഷെഫ് മിമി മുറാദും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ലുലു കുവൈത്ത് മാനേജ്മെന്റ് പ്രതിനിധികളും ഇവന്റ് സ്പോൺസർമാരും സന്നിഹിതരായിരുന്നു.
കുവൈത്തിലെ ലുലുവിന്റെ എല്ലാ ഔട്ട് ലറ്റുകളിലും ഫെസ്റ്റിവലിനോടനുബന്ധിച്ച് വിവിധ ആഘോഷങ്ങളും വ്യത്യസ്തമായ പരിപാടികളും ഒരുക്കിയിട്ടുണ്ട്. ഒരാഴ്ച നീളുന്ന ഫെസ്റ്റിവൽ ഒക്ടോബർ മൂന്നുവരെയാണ്. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ടേസ്റ്റ് ആൻഡ് വിൻ’ മത്സരത്തിൽ അമ്പതോളം പേർ പങ്കെടുത്തു.
ഒന്നാം സമ്മാനമായി 100 കുവൈത്തി ദീനാറിന്റെ ഗിഫ്റ്റ് വൗച്ചർ നൽകി. രണ്ടാം സമ്മാനമായി 75 ദീനാറിന്റെയും മൂന്നാം സമ്മാനമായി 50 ദീനാറിന്റെയും ഗിഫ്റ്റ് വൗച്ചറും വിതരണം ചെയ്തു. പങ്കെടുത്തവർക്കെല്ലാം പ്രോത്സാഹന സമ്മാനങ്ങളും നൽകി.ലോകമെമ്പാടുമുള്ള ഭക്ഷ്യവിഭവങ്ങൾ രുചിച്ചുനോക്കാനുള്ള അവസരമാണ് ഫെസ്റ്റിവൽ.
മേളയുടെ ഭാഗമായി വിവിധ ലുലു ഔട്ട്ലറ്റുകളിൽ സ്പെഷൽ കേക്ക് മിക്സിങ്, നീളം കൂടിയ ഷവർമ കട്ടിങ് സെറിമണി എന്നിവ സംഘടിപ്പിച്ചു. ഖുറൈൻ ഔട്ട്ലറ്റിൽ മെഗാ ലോഡഡ് ഫ്രൈഡ്സ് ഇവന്റും നടത്തി. സ്പെഷൽ നാടൻതട്ടുകടയും 15 വ്യത്യസ്ത തരം ചായകളും 20 വ്യത്യസ്ത തരം ദോശകളും ഫുഡ്ഫെസ്റ്റിന്റെ പ്രത്യേകതകളാണ്. ഏറ്റവും വലിയ ബർഗർ, പിസ്സ, ബിരിയാണി ധമാക്ക എന്നിവയും ഒരുക്കി. പാചക മത്സരം, സ്പെഷൽ ഫുഡ് സ്റ്റാൾ എന്നിവയും ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
More Stories
ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ – കുവൈറ്റ് സൂപ്പർ മെഗാ കാർണിവൽ – 2025 ജനുവരി 24 വെള്ളിയാഴ്ച
പൽപക് സാൽമിയ ഏരിയാ വാർഷിക പൊതുയോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു
സാരഥി കുവൈറ്റ്, കലാമാമാങ്കം സർഗ്ഗസംഗമം -2025 സംഘടിപ്പിച്ചു.