ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ ബാലവേദി കുവൈറ്റ് ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ‘മഴവില്ല്- 2023’ ചിത്രരചന മത്സരം നവംബർ 17 ന് ഖൈത്താൻ കാർമ്മൽ സ്‌കൂളിൽ വെച്ച് നടക്കും.
കിന്റർ ഗാർഡൻ (കെ.ജി ക്ലാസ്സുകൾ), 1-4 (സബ് ജൂനിയർ), 5-8 (ജൂനിയർ), 9-12 (സീനിയർ) എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കുള്ള സൗജന്യ രജിസ്‌ട്രേഷൻ www.kalakuwait.com എന്ന വെബ്സൈറ്റ് വഴിയും വിവിധ സ്കൂളുകൾ, ബാലവേദി ക്ലബുകൾ മുഖേനയും നടക്കും. അബ്ബാസിയ, ഫഹാഹീൽ, അബുഹലീഫ, സാൽമിയ എന്നിവടങ്ങളിലെ കല സെന്ററുകളിൽ ‘മഴവില്ല്- 2023’ ന്റെ രജിസ്ട്രേഷൻ സ്വീകരിക്കുന്നതാണ്. വിജയികൾക്ക് സ്വർണ്ണ മെഡലുകളും, പ്രോത്സാഹന സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
പരിപാടിയുടെ വിശദാംശങ്ങൾക്ക്
67751175 ( അബ്ബാസിയ),
99251256 ( അബൂഹലീഫ)
66517915 (സാൽമിയ)
99188716 (ഫഹാഹീൽ)
എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
More Stories
കുവൈറ്റ് യു ൻ എ യുടെ സഹായത്താൽ കിടപ്പുരോഗിയെ നാട്ടിൽ എത്തിച്ചു
എൻ എസ് എസ് കുവൈറ്റിന്റെ ഭവന നിർമാണ പദ്ധതിയായ ‘സ്നേഹ വീട്’ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോല്‍ദാനം നടന്നു
വോയ്സ് കുവൈത്ത് വനിതാവേദി ഫാമിലി പിക്നിക്ക് സംഘടിപ്പിച്ചു