ന്യൂസ് ബ്യൂറോ, കുവൈറ്റ്1
കുവൈറ്റ് സിറ്റി : കുവൈറ്റിലെ അടൂർ നിവാസികളുടെ കൂട്ടായ്മയായ അടൂർ എൻ.ആർ.ഐ.ഫോറം- കുവൈറ്റ് ചാപ്റ്റർ അടൂരോണം 2023 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു.
2023 സെപ്റ്റംബർ 22 വെള്ളിയാഴ്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വെച്ച് നടക്കുന്ന പരിപാടി കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ശ്രീ. ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും.
അടൂർ എൻ.ആർ.ഐ ഫോറം- കുവൈറ്റ് ചാപ്റ്റർ അടൂർ ഭാസി പുരസ്കാരം ചലച്ചിത്ര നടൻ ശ്രീ.സുധിഷിനും,അടൂർ എൻ.ആർ.ഐ-കുവൈറ്റ് ചാപ്റ്റർ പ്രവാസി പ്രതിഭ പുരസ്കാരം ഷമേജ് കുമാറിനും,ബാല പ്രതിഭ പുരസ്‌കാരം മാസ്റ്റർ പ്രണവിനും സമ്മാനിക്കും.
എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങിയ അടൂർ എൻ.ആർ.ഐ കുടുംബ അംഗങ്ങളുടെ കൂട്ടികളെ വേദിയിൽ ആദരിക്കും.
ചലച്ചിത്ര പിന്നണി ഗായകരായ ലിബിൻ,അക്ബർ, ശ്വേത,കുവൈറ്റിന്റെ സ്വന്തം ഗായിക അംബികയും ചേർന്ന്
അവതരിപ്പിക്കുന്ന സംഗീത വിരുന്ന്,തിരുവാതിര, സാംസ്കാരിക ഘോഷ യാത്ര,ഡാൻസ്, ചെണ്ടമേളം,നാടൻപാട്ട്, നാടകം തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറുന്നതാണ്.
അടൂരോണത്തിന്റെ ക്രമീകരങ്ങൾ പൂർത്തിയായതായി പ്രസിഡന്റ് ശ്രീകുമാർ എസ്. നായർ,ജനറൽ സെക്രട്ടറി,അനീഷ് എബ്രഹാം,ജനറൽ കൺവീനർ കെ.സി ബിജു, ജോയിന്റ് കൺവീനർ ബിജോ പി. ബാബു,പ്രോഗ്രാം കൺവീനർ സി.ആർ റിൻസൺ എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.