ന്യൂസ് ബ്യൂറോ,കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ ഇത് വരെ 15 ലക്ഷം പേർ ബയോമെട്രിക് ഫിംഗർപ്രിന്റ് പൂർത്തിയാക്കി. 2023 മെയ് 12-ന് ബയോമെട്രിക് ഫിംഗർപ്രിന്റ് ആരംഭിച്ചത് മുതൽ, കഴിഞ്ഞ ആഴ്ച അവസാനിക്കുന്നതുവരെ, ഏകദേശം 15 ലക്ഷം ആളുകൾ ആണ് ഇത് വരെ പൂർത്തിയാക്കിയത്. സ്വദേശികളും പ്രവാസികളും ഉൾപ്പടെയുള്ള കണക്കാണിത്.
2024 മെയ് മാസത്തോടെ ബയോമെട്രിക് ഫിംഗർപ്രിന്റ് നടപടിക്രമം കുവൈറ്റിലെ മുഴുവൻ ആളുകളെയും ഉൾക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ച വരെ വിരലടയാള പ്രക്രിയ പൂർത്തിയാക്കിയ വ്യക്തികളുടെ കണക്കിനെ അടിസ്ഥാനമാക്കിയാണ് ഈ അനുമാനമെന്ന് അൽ-ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
നിർദ്ദിഷ്ട കേന്ദ്രങ്ങളിൽ രാവിലെ 8 മുതൽ രാത്രി 8 വരെ ആയിരിക്കും വിവരശേഖരണം.
ബയോമെട്രിക് ഫിംഗർപ്രിന്റ് സംരംഭം കുവൈറ്റിൽ താമസിക്കുന്ന 18 വയസും അതിനുമുകളിലും പ്രായമുള്ള എല്ലാ വ്യക്തികളെയും ഉൾക്കൊള്ളുന്ന ഒരു സമഗ്ര ഡാറ്റാബേസ് സ്ഥാപിക്കുന്നതിന് ഗണ്യമായ സംഭാവന നൽകുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു.
More Stories
കുവൈറ്റ് , പ്രവാസി താമസ നിയമങ്ങൾ പുതുക്കി.
കുവൈറ്റിൽ ഇനിമുതൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം സമാനമായ മറ്റൊരു സ്ഥാപനത്തിലേക്ക് വിസ മാറ്റാം
പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി ( PAI ) 4 വാണിജ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി .