ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈത്തിൽ എണ്ണ വില ഉയരുന്നു. ബാരലിന് വില 1.67 ഡോളർ വർധിച്ച് 98.38 ഡോളറിലെത്തി. ഈ വര്‍ഷത്തെ ഏറ്റവും മികച്ച വിലയിലാണ് ശനിയാഴ്ച വ്യാപാരം നടന്നത്. പെട്രോളിയം വില ബാരലിന് 95 ഡോളറിന് മുകളിലെത്തിയത് കുവൈറ്റ് ഉൾപ്പെടെ എണ്ണ ഉൽപാദക രാജ്യങ്ങൾക്ക് വലിയ ആശ്വാസമായി. ആഗോളതലത്തിൽ ബ്രെന്റ് ക്രൂഡ് വില ഉയര്‍ന്ന് 93 ഡോളറിലെത്തി.
എണ്ണവില തുടര്‍ച്ചയായി ഉയരുന്നത് കുവൈറ്റ് സാമ്പത്തിക മേഖലക്ക് കൂടുതൽ ഉണര്‍വ് നല്‍കും. നിലവില്‍ എണ്ണ ബാരൽ വില ബജറ്റ് എസ്റ്റിമേറ്റിനേക്കാൾ 16.7 ഡോളര്‍ കവിഞ്ഞു. വരുംമാസങ്ങളില്‍ എണ്ണ വില കൂടുന്നത് രാജ്യത്ത് മിച്ച ബജറ്റിന് സഹായകരമാകുമെന്നാണ് കരുതപ്പെടുന്നത്.
ആഗോളതലത്തില്‍ എണ്ണക്കുള്ള ഡിമാൻഡ് ഉയർന്നതും, പെട്രോളിയം കയറ്റുമതി രാജ്യങ്ങള്‍ പ്രതിദിന ഉൽപാദനം കുറക്കാന്‍ തീരുമാനിച്ചതുമാണ് വിലവർധനക്ക് പിന്നിൽ. കഴിഞ്ഞ വർഷം എണ്ണവില ബാരലിന് 100 ഡോളറും കടന്ന് 123 വരെയെത്തിയിരുന്നു.
More Stories
കുവൈറ്റ് , പ്രവാസി താമസ നിയമങ്ങൾ പുതുക്കി.
കുവൈറ്റിൽ ഇനിമുതൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം സമാനമായ മറ്റൊരു സ്ഥാപനത്തിലേക്ക് വിസ മാറ്റാം
പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി ( PAI ) 4 വാണിജ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി .