ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: സ്നേഹതീരം കൾചറൽ അസോസിയേഷൻന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. പ്രസിഡന്റ് ജെയിംസ് വി കൊട്ടാരത്തിന്റെ ആദ്യക്ഷതയിൽ കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക പ്രവർത്തകൻ ചെസിൽ രാമപുരം ഓണാഘോഷം ഉദ്ഘടനം ചെയ്തു. ജനറൽ സെക്രട്ടറി സൂരജ് പി സുകുമാരൻ, രക്ഷധികാരി ജിജി വടശേരിക്കര, ജനറൽ കൺവീനർ ജീമോൻ ചാക്കോളാ മണ്ണിൽ, ട്രഷറർ ഷിബു കുമ്പഴ,ജിത മനോജ്, സുരേഷ് ചാലിൽ എന്നിവർ പ്രസംഗിച്ചു. ബിന്റോ തോമസ്, അഭിലാഷ് ചന്ദ്രൻ,സുഷ ദീപു, അനു ശ്യാം, അൻജ ലീറ്റാ രമേശ്, ശ്രീജ സുരേഷ്, ഷൈജു തോമസ്, എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി, തിരുവാതിര, കൈകൊട്ടിക്കളി, കുട്ടികളുടെ വിവിധ കലാപരിപാടികൾ, ഗാനമേള, ഓണസദ്യ തുടങ്ങി വിവിധ പരിപാടികൾ ഉണ്ടായിരുന്നു.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.