ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിൽ പുതിയ അധ്യയന വർഷത്തിന് ഇന്ന് തുടക്കം. ഒന്നാം വർഷ പ്രൈമറി സ്കൂൾ വിദ്യാർത്ഥികളും 43,500 ഓളം യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുമായി 2023/2024 അധ്യയന വർഷത്തേക്കുള്ള പ്രവേശനം ഇന്ന് രാവിലെ തുടങ്ങും.
സ്കൂളുകൾക്ക് ഒപ്പം സർവകലാശാലയിലും പഠനം ഇന്ന് മുതൽ ആരംഭിക്കും. ഈ കോളേജുകൾ വിദ്യാർത്ഥികളുടെ ഷെഡ്യൂളുകൾ പൂർത്തിയാക്കി. ഈ സാഹചര്യത്തിൽ, കുവൈറ്റ് യൂണിവേഴ്സിറ്റി പുതിയ വിദ്യാർത്ഥികളെയും നിലവിൽ ഉള്ളവരെയും സ്വീകരിക്കുന്നതിന് യൂണിവേഴ്സിറ്റിയിലെ എല്ലാ ഡിപ്പാർട്ട്മെന്റുകളിലും കോളേജുകളിലും വർക്ക് സെന്ററുകളിലും അതിന്റെ ഭരണപരവും അക്കാദമികവും സാങ്കേതികവുമായ ഒരുക്കങ്ങൾ പൂത്തിയാക്കിയിട്ടുണ്ട്.
More Stories
കുവൈറ്റ് യു ൻ എ യുടെ സഹായത്താൽ കിടപ്പുരോഗിയെ നാട്ടിൽ എത്തിച്ചു
എൻ എസ് എസ് കുവൈറ്റിന്റെ ഭവന നിർമാണ പദ്ധതിയായ ‘സ്നേഹ വീട്’ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോല്‍ദാനം നടന്നു
വോയ്സ് കുവൈത്ത് വനിതാവേദി ഫാമിലി പിക്നിക്ക് സംഘടിപ്പിച്ചു