ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : രാജ്യവ്യാപകമായി നടത്തിയ സുരക്ഷാ കാമ്പയിനിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 595 പ്രവാസികളെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് അറസ്റ്റ് ചെയ്തതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഖൈത്താൻ, ഫർവാനിയ, ജലീബ് അൽ-ഷുയൂഖ്, അൽ-അഹമ്മദി, മുബാറക് അൽ-കബീർ, ഹവല്ലി, സാൽമിയ, ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയ, മഹ്ബൂള, മംഗഫ് തുടങ്ങി വിവിധ സ്ഥലങ്ങളിൽ ആണ് സുരക്ഷ പരിശോധന നടത്തിയത്.
നിയമ ലംഘകർക്കെതിരെ വിവിധ മേഖലകളിൽ സുരക്ഷാ പരിശോധന അധികൃതർ തുടരും.
പിടികൂടിയ എല്ലാ നിയമ ലംഘകരെയും അവർക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുന്നതിന് അതോറിറ്റിക്ക് റഫർ ചെയ്തു.
More Stories
കുവൈറ്റിലെ വിവിധ ദേവാലയങ്ങളിൽ വിശ്വാസികൾ പെസഹാ വ്യാഴവും ദുഃഖവെള്ളിയും ആചരിച്ചു
സാൽമിയയിൽ വൻ സുരക്ഷാ പരിശോധന : നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി
അൽ മുസൈനി എക്സ്ചേഞ്ചിൻറെ 146 മത് ശാഖ ജലീബ് അൽ ഷുവൈഖ് ,ബ്ലോക്ക് 2 ൽ തുറന്നു പ്രവർത്തനം ആരംഭിച്ചു.