ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി :കൊല്ലം ജില്ലാ പ്രവാസി സമാജം മംഗഫ് മേഖല പൊന്നോണം 23 സംഘടിപ്പിച്ചു. കുവൈറ്റ് സിറ്റി: – കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ല പ്രവാസി സമാജം കുവൈറ്റ് മംഗഫ് , അബു ഹലീഫ/ മെഹബുള്ള യൂണിറ്റുകളുൾപ്പെട്ട മംഗഫ് മേഖലയുടെ നേതൃത്വത്തിൽ “പൊന്നോണം 23 ” എന്ന പേരിൽ സെപ്റ്റംബർ 8 വെള്ളിയാഴ്ച തിരുവോണാഘോഷം സംഘടിപ്പിച്ചു. .മംഗഫ് യൂണിറ്റ് കൺവീനർ അബ്ദുൽ വാഹിദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സാംസ്കാരിക സമ്മേളനത്തിൽ, സമാജം പ്രസിഡന്റ് അലക്സ് മാത്യു ഉൽഘാടനം നിർവഹിച്ചു.
ജന. സെക്രട്ടറി ബിനിൽ റ്റി. ടി., ട്രെഷറർ തമ്പി ലുക്കോസ്, മഹ്ബുള യൂണിറ്റ് കൺവീനർ വർഗീസ് ഐസക്ക്, വനിതാ വേദി ചെയർ പേഴ്സൺ രഞ്ജന ബിനിൽ, സജി കുമാർ പിള്ള, ആലപ്പുഴ അസോസിയേഷൻ പ്രസിഡന്റ് ബിനോയ് ചന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ചു. പ്രോഗ്രാം കൺവീനർ ബൈജു മിഥുനം സ്വാഗതവും , ശശികുമാർ കർത്ത നന്ദിയും പറഞ്ഞു. കുട്ടികളുടെയും മുതിർന്ന അംഗങ്ങളുടെയും നൃത്ത ഗാനങ്ങളും, നാടൻ പാട്ടു സംഘം ‘ജടായു ബീറ്റസ് ‘ എന്നിവർ പരിപാടികൾ അവതരിപ്പിച്ചു. ഷാജി ശാമുവൽ, ലാജി എബ്രഹാം, സിബി ജോസഫ്, നൈസാം റാവുത്തർ, സിബി ജോൺ, ഗോപ കുമാർ , റെജി അച്ചൻകുഞ്ഞു, രാജി സുജിത്, ലിബി ബൈജു, അശ്വതി, ജയപ്രഭ, നേഹ ബിനിൽ, ആബിയ നൈസാം, സജിമോൻ , സംഗീത് സുഗതൻ, ബെന്നി ജോർജ് , എന്നിവർ നേതൃത്വം നൽകി
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.