ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ആതുര സേവന രംഗത്ത് പുതുചരിത്രം രചിച്ച് മെട്രോ മെഡിക്കൽ ഗ്രൂപ്പിൻറെ പുതിയ ശാഖ ഖൈത്താനിൽ പ്രവർത്തനമാരംഭിച്ചു. കുവൈറ്റിലെ മുൻനിര സ്ഥാപനമായ മെട്രോ മെഡിക്കൽ ഗ്രൂപ്പിൻറെ അഞ്ചാമത് ശാഖ അൽപ സമയം മുമ്പ് ഔദ്യോഗികമായി ആരംഭിച്ചു. വൈകിട്ട് 5 മണിക്ക് ഇന്ത്യൻ അംബാസഡർ ഡോ: ആദർശ് സ്വൈകയാണ് ഉദ്ഘാടനം നിർവഹിച്ചത്. ബംഗ്ലാദേശ് അംബാസിഡർ മേജർ ജനറൽ എംഡി ആഷിക് ഉസ്മാൻ , ഫിലിപ്പീൻസ്, നേപ്പാൾ, ശ്രീലങ്ക എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും സംഘടന നേതാക്കളും മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യ മൂന്നുമാസം എല്ലാ മെഡിക്കൽ കൺസൾട്ടേഷനുകൾക്കും ഒരു ദിനാർ മാത്രമേ ഫീസ് ഉണ്ടാവുകയുള്ളൂ എന്ന് ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മുസ്തഫ ഹംസ അറിയിച്ചു. അതോടൊപ്പം 12 ദിനാറിന് ബോഡി പാക്കേജും ലഭ്യമാണ് . മറ്റു സേവനങ്ങൾക്ക് 50% ഡിസ്കൗണ്ട് ഉണ്ട്. ഉടൻതന്നെ പുതിയ ശാഖകൾ അബ്ബാസിയയിലും ജഹറയിലും പ്രവർത്തനം ആരംഭിക്കുന്നുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
More Stories
മദ്യവർജ്ജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 13-ാമത് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് പിക്നിക് സംഘടിപ്പിച്ചു.
ഹജ്ജിന് മുന്നോടിയായി ഇന്ത്യയടക്കം 14 രാജ്യങ്ങൾക്ക് വിസ നിരോധിച്ചു സൗദി അറേബ്യ