ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : സാരഥി കുവൈത്ത് അബ്ബാസിയ ഈസ്റ്റ് യൂണിറ്റ് ഓണാഘോഷം ശ്രീനാരായണ സേവികാ സമാജത്തിലെ അമ്മമാർക്കും കുട്ടികൾക്കുമൊപ്പം ആഘോഷിച്ചു.
“സർവീസ് ടു ഹ്യൂമാനിറ്റി” എന്ന ആപ്തവാക്യം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സാരഥി കുവൈത്തിന്റെ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ശ്രീനാരായണ സേവികാ സമാജത്തിലെ 200-ൽ അധികം വരുന്ന അന്തേവാസികൾക്ക് സ്നേഹ സാന്ത്വനവുമായി സാരഥി കുവൈത്ത് – അബ്ബാസിയ ഈസ്റ്റ് യൂണിറ്റ് ഓണാഘോഷം സംഘടിപ്പിച്ചത്. 2023 ആഗസ്റ്റ് 30 ബുധനാഴ്ച, അവിട്ടം നാളിൽ നടന്ന ആഘോഷത്തിൽ അന്തേവാസികൾക്കായി ഓണസദ്യയും, വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണവും നടന്നു.
അബ്ബാസിയ ഈസ്റ്റ് യൂണിറ്റ് സെക്രട്ടറി വിശാഖ് വിശ്വനാഥന്റെ അദ്ധ്യക്ഷതയിൽ ദൈവദശകാലാപനത്തോടെ ആരംഭിച്ച ചടങ്ങ് സാരഥി സെന്റർ ഫോർ എക്സലൻസ് (SCFE) മാനേജർ വിനീത് വിജയൻ ഉദ്ഘാടനം നിർവഹിച്ചു. ശ്രീനാരായണഗിരിയിലെ കുട്ടികൾക്ക് വേണ്ടി SCFE യുടെ പ്രത്യേക സ്കോളർഷിപ് പദ്ധതിയെക്കുറിച്ചു അദ്ദേഹം ചടങ്ങിൽ വിശദീകരിക്കുകയും ചെയ്തു. ശ്രീനാരായണ സേവിക സമാജത്തിന്റെ മാനേജർ രാജശ്രീ ചടങ്ങിന് സ്വാഗതം ആശംസിക്കുകയും, യൂണിറ്റ് വനിതാ വേദി ട്രഷറർ ചാന്ദിനി വിനീത്, ഹസാവി സൗത്ത് എക്സിക്യൂട്ടീവ് അംഗം വിജയൻ ചന്ദ്രശേഖരൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയുമുണ്ടായി.
തുടർന്ന് കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണവും, വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു. ഈ മഹനീയ കർമ്മത്തിൽ സാരഥിയുടെ മുതിർന്ന അംഗങ്ങളായ ഭരതൻ എം എസ്, സജീവ് എന്നിവർക്കൊപ്പം വിനീത്, പ്രജിത വിജയൻ എന്നിവർ പങ്കെടുത്തു.
ഓണാഘോഷവുമായി സഹകരിച്ച എല്ലാവർക്കും സാരഥി അബ്ബാസിയ ഈസ്റ്റ് യൂണിറ്റ് ചടങ്ങിൽ നന്ദി അറിയിച്ചു.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.