ന്യൂസ് ബ്യൂറോ, കുവൈറ്റ്1
കുവൈറ്റ് സിറ്റി : വർദ്ധിച്ചുവരുന്ന വാഹനാപകടങ്ങൾ കണക്കിലെടുത്ത്, സെലിബ്രിറ്റികളെയും മറ്റുള്ളവരെയും പോലെ വാഹനമോടിക്കുന്നതിനിടയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ലൈവ് ചെയ്യുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഊർജിതമാക്കി. പിടിക്കപ്പെട്ടാൽ അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും.
ടിക് ടോക്ക്, സ്‌നാപ്ചാറ്റ് തുടങ്ങിയ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വാഹനമോടിക്കുമ്പോൾ ലൈവ് ചെയ്യുന്നവർക്ക് ട്രാഫിക് നിയമലംഘന പിഴ നൽകാൻ ഡിപ്പാർട്ട്‌മെന്റ് ഉദ്ദേശിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തിയതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു . ഇങ്ങനെ വാഹനം ഓടിക്കുന്നവർ ഒരേ സമയം തങ്ങളുടെയും മറ്റുള്ളവരുടെയും ജീവന് ഭീഷണിയാണ്.
180 കിലോമീറ്ററിലധികം – തന്റെ വാഹനത്തിന്റെ വേഗത സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഒരു സെലിബ്രിറ്റിയെ ട്രാഫിക് വിഭാഗം തിരിച്ചറിഞ്ഞതായി റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.
സെലിബ്രിറ്റിയുടെ വാഹനം കണ്ടുകെട്ടിയതായും അദ്ദേഹത്തിനെതിരെ നിയമനടപടികൾ സ്വീകരിച്ചതായും വൃത്തങ്ങൾ പറഞ്ഞു. ഡ്രൈവിംഗ് സമയത്ത് വീഡിയോ എടുക്കുന്ന എല്ലാ ഡ്രൈവർമാർക്കും ഈ നടപടികൾ ബാധകമാണ്.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
കുവൈറ്റ് മെട്രോ മെഡിക്കൽ ഗ്രൂപ്പ് അൽ-സായർ ഫ്രാൻഞ്ചൈസിംഗ് കമ്പനി സ്റ്റാഫുകൾക്ക് ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി