ന്യൂസ് ബ്യൂറോ , ആലപ്പുഴ1
ആലപ്പുഴ: കുവൈറ്റ് മലയാളികളുടെ കലാ സാംസ്‌കാരിക കൂട്ടായ്മയായ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന കല ട്രസ്റ്റ് വർഷംതോറും നടത്തിവരുന്ന അവാർഡ് ദാനവും, വിദ്യഭാസ എൻഡോവ്മെന്റ് വിതരണവും, കല കുവൈറ്റ് അംഗങ്ങൾക്കായി നിർമ്മിച്ച് നൽകുന്ന നാല് വീടുകളുടെ നിർമ്മാണോത്‌ഘാടനവും 2023 സെപ്റ്റംബർ 3 ഞായറാഴ്ച വൈകിട്ട് 2 മണിക്ക് ആലപ്പുഴ റെയ്‌ബാൻ ആഡിറ്റോറിയത്തിൽ നടക്കും. സമ്മേളനം സംസ്ഥാന സംസ്കാരിക ഫിഷറിസ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും .സിപിഐഎം ജില്ലാ സെക്രട്ടറി ആർ. നാസറിന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ കലാട്രസ്റ്റ് ചെയർമൻ A K ബാലൻ, KSDP ചെയർമാൻ C B ചന്ദ്രബാബു, AM ആരീഫ് M P, സ്വാഗതസംഘം ചെയർമാൻ H സലാം MLA, P P ചിത്താരഞ്ജൻ MLA, പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയും നോർക്ക പ്രവാസി ക്ഷേമനിധി ചെയർമാനുമായ സ : K V അബ്ദുൽ ഖാദർ Ex:MLA….. തുടങ്ങിയവർ പങ്കെടുക്കുന്നു.
പരിപാടിയോടനുബന്ധിച്ച് രാവിലെ 11 മണിമുതൽ നടക്കുന്ന കുടുംബ സംഗമത്തിൽ കുവൈറ്റിൽ നിന്നും നാട്ടിലെത്തിയിട്ടുള്ള കല കുവൈറ്റിന്റെ മുഴുവൻ അംഗങ്ങളും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു .
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.