ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിലെ മുൻ നിര എക്‌സ്‌ചേഞ്ച് കമ്പനിയായ അൽ-മുസൈനി എക്‌സ്‌ചേഞ്ച് കമ്പനി കുവൈറ്റിൽ മൂന്ന് പുതിയ ശാഖകൾ ആരംഭിച്ചു. ദി വെയർഹൗസ് മാൾ സബാഹിയ, സുലൈബിയ, സൽവ എന്നിവിടങ്ങളിൽ മൂന്ന് പുതിയ ശാഖകൾ തുറന്നു . ഇതോടെ കുവൈറ്റിലെമ്പാടുമായി കമ്പനിയുടെ 135 ശാഖകൾ പ്രവർത്തിക്കുന്നു.

പുതിയ ശാഖകളുടെ ഉദ്ഘാടനം അൽ മുസൈനി എക്‌സ്‌ചേഞ്ച് കമ്പനിയുടെ ജനറൽ മാനേജർ ഹ്യൂ ഫെർണാണ്ടസ് നിർവഹിച്ചു. പണ കൈമാറ്റം, വിദേശ കറൻസി വിനിമയം, ബിൽ പേയ്‌മെന്റുകൾ എന്നിവ പോലെ ഏറ്റവും ഉയർന്ന നിലവാരമുള്ള സാമ്പത്തിക സേവനങ്ങൾ നൽകാനുള്ള പ്രതിബദ്ധതയോടെ ഉപഭോക്താക്കളുടെ ഏറ്റവും അടുത്ത സേവനം നൽകാനുള്ള കമ്പനിയുടെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.

വിവിധ ശാഖകൾ വഴിയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും വെസ്റ്റേൺ യൂണിയൻ മണി ട്രാൻസ്ഫർ ഉൾപ്പടെയുള്ള സേവനങ്ങളുമായി അൽ-മുസൈനി സേവനങ്ങൾ നൽകുന്നു.
More Stories
കുവൈറ്റിലെ വിവിധ ദേവാലയങ്ങളിൽ വിശ്വാസികൾ പെസഹാ വ്യാഴവും ദുഃഖവെള്ളിയും ആചരിച്ചു
സാൽമിയയിൽ വൻ സുരക്ഷാ പരിശോധന : നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി
അൽ മുസൈനി എക്സ്ചേഞ്ചിൻറെ 146 മത് ശാഖ ജലീബ് അൽ ഷുവൈഖ് ,ബ്ലോക്ക് 2 ൽ തുറന്നു പ്രവർത്തനം ആരംഭിച്ചു.