ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിലേക്ക് രണ്ട് കിലോഗ്രാം ഹെറോയിൻ കടത്താൻ ശ്രമിച്ച ഏഷ്യക്കാരൻ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
സ്റ്റീൽ ട്യൂബുകൾക്കുള്ളിൽ ഹെറോയിൻ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചപ്പോൾ ആണ് ഇയാളെ പിടികൂടിയതെന്ന് ദിനപത്രം കൂട്ടിച്ചേർത്തു.
പ്രതിയെയും പിടിച്ചെടുത്ത വസ്‌തുക്കളും അയാൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് അധികൃതർക്ക് കൈമാറി.
More Stories
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 നാളെ മുതൽ