ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിലെ അടൂർ നിവാസികളുടെ കൂട്ടായ്മയായ അടൂർ എൻ.ആർ.ഐ.ഫോറം,കുവൈറ്റ് ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിക്കുന്നു.അടൂരോണം 2023 എന്ന പേരിൽ നടത്തുന്ന പരിപാടിയുടെ ഓണസദ്യയുടെ കൂപ്പൺ പ്രകാശനം പ്രസിഡന്റ് ശ്രീകുമാർ എസ്.നായർ കാരുണ്യ കൺവീനർ റിജോ കോശിക്ക് നല്കി നിർവഹിച്ചു.സെപ്തംബർ 22 വെള്ളിയാഴ്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ശ്രീ.ചിറ്റയം ഗോപകുമാർ മുഖ്യ അതിഥിയായിരിക്കും.ചലച്ചിത്ര പിന്നണി ഗായകരായ ലിബിൻ,അക്ബർ, ശ്വേത,കുവൈറ്റിന്റെ സ്വന്തം ഗായിക
അംബികയും ചേർന്ന്
അവതരിപ്പിക്കുന്ന സംഗീത വിരുന്ന്,തിരുവാതിര, സാംസ്കാരിക ഘോഷ യാത്ര,ഡാൻസ്, ചെണ്ടമേളം തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറുന്നതാണ്.
അടൂരോണം കൺവീനർ കെ.സി ബിജു, ജനറൽ സെക്രട്ടറി അനീഷ് എബ്രഹാം,കൂപ്പൺ കൺവീനർ ജോൺ മാത്യു,സുവനീർ കൺവീനർ മനീഷ് തങ്കച്ചൻ,പോഗ്രാം കൺവീനർ സി.ആർ റിൻസൺ,ഫുഡ് കമ്മറ്റി കൺവീനർ ഷഹീർ മൈദീൻ കുഞ്ഞ്, ട്രാൻസ്പോർട്ടേഷൻ കൺവീനർ ജയകൃഷ്ണൻ കമ്മറ്റി അംഗങ്ങളായ ഷൈജു അടൂർ,ജയൻ ജനാർദ്ദനൻ, വിഷ്ണുരാജ്,വിനു ദിവാകരൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.
More Stories
കുവൈറ്റ് യു ൻ എ യുടെ സഹായത്താൽ കിടപ്പുരോഗിയെ നാട്ടിൽ എത്തിച്ചു
എൻ എസ് എസ് കുവൈറ്റിന്റെ ഭവന നിർമാണ പദ്ധതിയായ ‘സ്നേഹ വീട്’ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോല്‍ദാനം നടന്നു
വോയ്സ് കുവൈത്ത് വനിതാവേദി ഫാമിലി പിക്നിക്ക് സംഘടിപ്പിച്ചു