ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : സബ്‌സിഡി ഭക്ഷ്യസാധനങ്ങൾ കുവൈറ്റിന് പുറത്തേക്ക് കടത്താൻ ശ്രമിച്ച പ്രവാസി അറസ്റ്റിൽ.5 ടണ്ണോളം വരുന്ന സബ്‌സിഡിയുള്ള ഭക്ഷ്യസാധനങ്ങൾ മോഷ്ടിച്ച് രാജ്യത്തിന് പുറത്തേക്ക് കടത്താൻ ശ്രമിച്ചതിന് ഒരു ഏഷ്യക്കാരനെ അമീരി ഗവർണറേറ്റിൽ നിന്നുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സംശയിക്കുന്നയാളെയും പിടിച്ചെടുത്ത ഭക്ഷണസാധനങ്ങളും ബന്ധപ്പെട്ട അധികൃതർക്ക് റഫർ ചെയ്തതായി മന്ത്രാലയം അൽ-ഖബാസ് ദിനപത്രത്തോട് പറഞ്ഞു. ഇയാളുടെ കൂട്ടാളികളെയും മോഷണത്തിന് ഒത്താശ ചെയ്തവരെയും പിടികൂടാൻ അന്വേഷണം പുരോഗമിക്കുകയാണ്.
More Stories
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 നാളെ മുതൽ