September 22, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കല കുവൈറ്റ് സാഹിത്യോത്സവം സംഘടിപ്പിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് ” സാഹിത്യോത്സവം 2023″ സംഘടിപ്പിച്ചു. മംഗഫ് കല സെന്ററിൽ കല കുവൈറ്റ് ആക്ടിങ്ങ് പ്രസിഡൻറ് ബിജോയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി ലോക കേരള സഭാംഗം ആർ. നാഗനാഥൻ ഉത്ഘാടനം ചെയ്തു. ട്രഷറർ അജ്നാസ് മുഹമ്മദ് ഫഹാഹീൽ മേഖല സെക്രട്ടറി ജ്യോതിഷ് പി.ജി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സാഹിത്യോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്കും, മുതിർന്നവർക്കുമായി സംഘടിപ്പിച്ച കവിതാലാപന മത്സരങ്ങളിൽ കുട്ടികളുടെ വിഭാഗത്തിൽ സബ് ജൂനിയർ കാറ്റഗറിയിൽ ജീവ ജിഗ്ഗു, ജൂനിയർ വിഭാഗത്തിൽ ധനുശ്രീ , സീനിയർ വിഭാഗത്തിൽ അർഷിയ രാജൻ, മുതിർന്നവരുടെ കാറ്റഗറിയിൽ വിജയകുമാർ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

      പ്രവാസി മലയാളികൾക്കായി നടന്ന വിവിധ സാഹിത്യ രചനാമത്സര വിജയികൾക്കുള്ള സമ്മാന വിതരണം കല കുവൈറ്റ് ഭാരവാഹികൾ നിർവ്വഹിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുമായി നൂറോളം പേർ പങ്കെടുത്ത മത്സരത്തിൽ നിന്നാണ് സമ്മാനാർഹരായവരെ തെരെഞ്ഞെടുത്തത്. അബുഹലീഫ, ഫഹാഹീൽ മേഖലയിൽ നിന്നുള്ള കലാകാരികൾ അവതരിപ്പിച്ച കവിതകളുടെ നൃത്താവിഷ്കാരം ശ്രദ്ധേയമായി. കല കുവൈറ്റ് ജനറൽ സെക്രട്ടറി രജീഷ് .സി സ്വാഗതം ആശംസിച്ച ചടങ്ങിന് സാഹിത്യവിഭാഗം സെക്രട്ടറി കവിത അനൂപ് നന്ദി രേഖപ്പെടുത്തി.
കവിതാലാപന മത്സര വിജയികൾ
സബ് ജൂനിയർ – ജീവ ജിഗ്ഗു സദാശിവൻ, അയോണ ആന്റണി, നിരുപമ ലക്ഷ്മി
ജൂനിയർ – ധനുശ്രീ ധനേഷ്, ഇഷ കരലത്ത്, മൈത്രയി ഷാജൻ
സീനിയർ – ഹർഷിയ രാജൻ, അനഘ രാജൻ, അഗ്നിവേശ് ഷാജൻ
മുതിർന്നവർ – വിജയകുമാർ, സിത്താര, വിനോദ് കുമാർ

error: Content is protected !!