ന്യൂസ് ബ്യൂറോ,കുവൈറ്റ്
കുവൈറ്റ് സിറ്റി : ആയിരക്കണക്കിന് സിവിൽ ഐഡികൾ കുമിഞ്ഞുകൂടുന്ന പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങളുടെ തുടർച്ചയായി, മൂന്ന് മാസത്തിലേറെയായുള്ള കാർഡുകൾ ശേഖരിക്കാൻ കാലതാമസം വരുത്തുന്ന വ്യക്തികൾക്ക് പിഴ ചുമത്തുന്നതിനെക്കുറിച്ച് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ആലോചിക്കുന്നു.
നിലവിൽ 220,000 സിവിൽ ഐഡികൾ അതോറിറ്റിയുടെ സംവിധാനങ്ങളിൽ കെട്ടികിടപ്പുണ്ടെന്നും അതിൽ 70 ശതമാനവും ആർട്ടിക്കിൾ 18, 22 റസിഡൻസ് പെർമിറ്റ് കൈവശമുള്ള പ്രവാസികളുടേതാണെന്നും അതോറിറ്റിയുടെ ഡയറക്ടർ ജനറൽ മൻസൂർ അൽ മുതിൻ പ്രാദേശിക ദിനപത്രത്തോട്
പറഞ്ഞു. ‘മൈ ഐഡന്റിറ്റി’ ആപ്ലിക്കേഷന്റെ ഉപയോഗമാണ് ഈ സാഹചര്യത്തിന് പ്രാഥമികമായി കാരണമായതെന്ന് അൽ-റായ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
ഈ കാർഡുകളുടെ കൂമ്പാരം സ്റ്റോറേജ് സ്പേസ് ഉപയോഗിക്കുകയും പുതിയ കാർഡുകളുടെ വിതരണം തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
ഒരു പ്രതിവിധി എന്ന നിലയിൽ, സിവിൽ കാർഡുകൾ പൂർത്തിയാക്കി മൂന്ന് മാസത്തിനുള്ളിൽ ശേഖരിക്കുന്നതിൽ പരാജയപ്പെടുന്ന വ്യക്തികൾക്ക് 20 ദിനാർ വരെ പിഴ ചുമത്താൻ പാസി പരിഗണിക്കുന്നു.
മൂന്ന് മാസത്തിന് ശേഷവും കാർഡുകൾ ശേഖരിക്കപ്പെടാതിരുന്നാൽ അവ നശിപ്പിക്കപ്പെടും. അത്തരം സന്ദർഭങ്ങളിൽ, ബന്ധപ്പെട്ട വ്യക്തി ഒരു പുതിയ കാർഡിനായി അപേക്ഷിക്കുകയും പിഴ അടയ്ക്കുകയും വേണം.
More Stories
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 നാളെ മുതൽ