ന്യൂസ് ബ്യൂറോ , കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിലെ പ്രമുഖ്യ കലാസാംസ്കാരികസംഘടനയായ തനിമ കുവൈത്ത് ഒക്ടോബർ 27നു സംഘടിപ്പിക്കുന്ന വൈവിധ്യമാർന്ന ‘ ഓണത്തനിമ’23 ‘ന്റെ പോസ്റ്റർ അബ്ബാസ്സിയ പോപ്പിൻസ് ഹാളിൽ നടന്ന ചടങ്ങിൽ പ്രൊഗ്രാം കൺവീനർ അഷ്‌റഫ് ചൂരൂട്ടിൽ നിന്ന് ഗൾഫ് അഡ്വാൻസ് ട്രേഡിംഗ് കമ്പനി എം.ഡി കെ.എസ് വർഗ്ഗീസ് ഏറ്റുവാങ്ങി പ്രകാശന കർമ്മം നിർവ്വഹിച്ചു.
കുവൈത്ത് പ്രവാസികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന വടംവലി മത്സരം, പേൾ ഓഫ് ദി സ്കൂൾ അവാർഡുകൾ, നാടിനെ ഓർമ്മിപ്പിക്കും വിധം നിറപ്പകിട്ടാർന്ന ഘോഷയാത്രയടക്കം തികച്ചും വ്യത്യസ്തമായ പരിപാടികളാണ് തമിമ ഒരുക്കുന്നതെന്ന് പ്രോഗ്രാം കൺവീനർ അഷറഫ് ചൂരൂട്ട് അറിയിച്ചു. തനിമയുടെ സാംസ്കാരിക സാമൂഹിക സേവനങ്ങൾക്ക് സർവ്വപിന്തുണയും നൽകുന്നതായും തനിമയുമായ് ചേർന്ന് നിൽകുന്നതിൽ അഭിമാനിക്കുന്നതായും കെ.എസ് വർഗ്ഗീസ് ആശംസാപ്രസംഗത്തിൽ അറിയിച്ചു. ആവേശോജ്വലമായ 17ആം ദേശീയ വടംവലി മത്സരത്തിന്റെ രെജിസ്റ്റ്രേഷൻ ആരംഭിച്ചതായ് ബാബുജി ബത്തേരി അറിയിച്ചു.
തനിമ കൺവീനർ ഷൈജു പള്ളിപ്പുറം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഓഫീസ് സെക്രെട്ടറി ജിനോ കെ. അബ്രഹാം സ്വാഗതം ആശംസിച്ചു. സീനിയർ ഹാർഡ്കോർ അംഗങ്ങളായ ബാബുജി ബത്തേരി, ജോണി കുന്നേൽ, അലക്സ് വർഗ്ഗീസ് എന്നിവർ ആശംസകൾ അറിയിച്ചു. പെൺതനിമ ജോയിന്റ് കൺവീനർ മേരി ജോൺ നന്ദി അറിയിച്ചു.
More Stories
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
റമദാൻ പുണ്ണ്യ മാസത്തിൽ ജിലീബ് അൽ-ശുയൂഖിലെ ലേബർ ക്യാമ്പിൽ NOK കമ്മ്യൂണിറ്റി ഇഫ്താർ സംഘടിപ്പിച്ചു