ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഇറാഖി അധിനിവേശത്തിന്റെ 33-ാം വാർഷികത്തോടനുബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ “ടുഗതർ ഫോർ എവർ, എ വാൾ ഓഫ് ഹോംലാൻഡ് ” എന്ന പേരിൽ നടത്തപ്പെടുന്ന വാർഷിക രക്തദാന കാമ്പയിൻ ആരംഭിക്കും. ജാബ്രിയയിലെ സെൻട്രൽ ബ്ലഡ് ബാങ്കിലും അഡ്മിനിസ്ട്രേഷന്റെ എല്ലാ ദാന കേന്ദ്രങ്ങളിലും രാവിലെ 8 മുതൽ രാത്രി 8 വരെ ക്യാമ്പയിൻ ആരംഭിക്കുമെന്ന് ഡിപ്പാർട്ട്‌മെന്റ് മെഡിക്കൽ ഡയറക്ടർ ഡോ. ഹനാൻ അൽ-അവാദി പറഞ്ഞു. രക്തദാക്കൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്യും.
തുടർച്ചയായ എട്ടാം വർഷമാണ് രക്തദാന ക്യാമ്പയിൻ നടത്തുന്നതെന്ന് അൽ ജരിദ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. കുവൈറ്റിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നതിനും ധർമ്മനിഷ്ഠരായ രക്തസാക്ഷികളുടെ വീരഗാഥകൾ സ്മരിക്കുന്നതിനും രക്തം ദാനം ചെയ്യണമെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദി പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
More Stories
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 നാളെ മുതൽ