September 22, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

തിരുവല്ല പ്രവാസി അസോസിയേഷൻ ‘ഓണം 2023’ ഫ്ലെയർ റിലീസ്

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി:  തിരുവല്ല പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ  നടത്തുന്ന ഓണം 2023 ഫ്ലെയർ റിലീസ് ചെയ്തു . ഫാദർ ജേക്കബ് വറുഗീസ്  വനിതാവേദി കൺവീനർ ഷേർളി പ്രദീപിന് നൽകിയാണ്  പ്രകാശനം നടത്തിയത്. പ്രസിഡന്റ്‌ റെജി കോരുത്തിന്റെ അധ്യക്ഷതയിൽ രക്ഷാധികാരി കെ എസ് വർഗീസ്, ജനൽ സെക്രട്ടറി ജെയിംസ് വി കൊട്ടാരം, ട്രഷറർ റൈജു അരീകര, വൈസ് പ്രസിഡന്റ്‌ പ്രദീപ് ജോസഫ്, റോണി വർഗീസ്,പി ആർ ഓ ഷിജു ഓതറ,ക്രിസ്റ്റി അലക്സാണ്ടർ, അലക്സ് കറ്റോട്, ശിവകുമാർ തിരുവല്ല,കെ ആർ സി റെജി ചാണ്ടി, ടിൻസി ഇടുക്കള എന്നിവർ പ്രസംഗിച്ചു. വനിതാവേദി അംഗങ്ങളുടെയും, കുട്ടികളുടെയും നേതൃതത്തിൽ വിവിധ കലാപരിപാടികൾ, ഗാനമേള, ചെണ്ടമേളം, തുടങ്ങി  വിവിധ പരിപാടികൾ  സെപ്റ്റംബർ 8 ന്  രാവിലെ 10 മണി മുതൽ അബ്ബാസിയ ആർട് സർക്കിൾ ഓഡിറ്റോറിയത്തിൽ നടത്തുമെന്നു ഭാരവാഹികൾ അറിയിച്ചു.

error: Content is protected !!