ന്യൂസ് ബ്യൂറോ,കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിന്റെ പ്രവാസ ഭൂമിയിൽ പതിനെട്ട് വർഷങ്ങൾ പൂർത്തിയാക്കുന്ന കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) എല്ലാവർഷവും നടത്തിവരാറുള്ള കണ്ണൂരുകാരുടെ ഉത്സവം 18) മത് വാർഷികാഘോഷം “ദാർ അൽ സഹ പോളി ക്ലിനിക് കണ്ണൂർ മഹോത്സവം 2023 ” പവേർഡ് ബൈ അൽ മുല്ല എക്സ്ചേഞ്ച് ആൻഡ് ആരാധന ജ്വെല്ലറി” നവംബർ 10 നു ഉച്ചക്ക് 2 മണിമുതൽ സബഹിയ പബ്ലിക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
എല്ലാ വർഷവും മഹോത്സവത്തോടു അനുബന്ധിച്ച് ഫോക്ക് നടത്തിവരാറുള്ള ക്ഷേമ പ്രവർത്തനതിന്റെ ഭാഗമായി ഈ വർഷം പ്രൊഫസർ ഗോപിനാഥ് മുതുകാട് ചെയർമാനായി കാസർഗോഡ് ജില്ലയിലെ മടിക്കൈയിൽ ആരംഭിക്കുന്ന ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള ഇന്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്പിൾ വിത്ത് ഡിസബലിറ്റീസ് (IIPD) ക്ക് കൈത്താങ്ങായി “വിസ്മയ സ്വാന്തനം “എന്ന പേരിൽ സാമൂഹ്യ പ്രതിബദ്ധത ഉള്ള പദ്ധതിയാണ് ഫോക്ക് ഏറ്റെടുത്തിരിക്കുന്നത്.
കണ്ണൂർ മഹോത്സവം 2023 നോട് അനുബന്ധിച്ചുള്ള ഫ്ലയർ, റാഫിൾ കൂപ്പൺ എന്നിവയുടെ പ്രകാശന കർമ്മം അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ ഫോക് പ്രെസിഡന്റ് സേവിയർ ആന്റണി ആദ്യക്ഷത വഹിച്ചു. അന്തരിച്ച മുൻ കേരള മുഖ്യ മന്ത്രി ശ്രീ ഉമ്മൻ ചാണ്ടിക്ക് ആദരസൂചകമായി ചാരിറ്റി സെക്രട്ടറി ഹരീന്ദ്രൻ കുപ്ളേരി അനുശോചന പ്രമേയം അവതരിപ്പിച്ചു. കുവൈറ്റിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ശ്രീ. ബാബുജി ബത്തേരി മുഖ്യ അതിഥി ആയിരുന്നു. ഫോക്ക് സാമൂഹ്യ പ്രതിബദ്ധതയോടെ ഏറ്റെടുത്ത് നടത്തുന്ന പ്രവർത്തനങ്ങളെ തന്റെ പ്രസംഗത്തിൽ അദ്ദേഹം പ്രശംസിച്ചു. കണ്ണൂർ മഹോത്സവം 2023 ന്റെ മുഖ്യ സ്പോൺസർ ധാർ അൽ സഹ പോളിക്ലിനിക് ബിസിനിസ്സ് മാനേജർ നിതിൻ മേനോൻ, വാർഷിക സ്പോൺസർ അൽ മുല്ല എക്സ്ചേഞ്ച് മാർക്കറ്റിംഗ് ഓഫീസർ ശ്യാം പ്രസാദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ച് ആശംസകൾ നേർന്നു. റാഫിൾ കൺവീനർ ഷജിത്, മീഡിയ കൺവീനർ ദിജേഷ് എന്നിവരും സ്പോൺസർമാരും, മുഖ്യ അതിഥിയും ഫോക്ക് ഭാരവാഹികളും ചേർന്ന് റാഫിൾ,ഫ്ലയർ പ്രകാശന കർമ്മം നിർവഹിച്ചു.
കണ്ണൂർ മഹോത്സവം ജനറൽ കൺവീനർ ഐ.വി. സുനേഷ് മഹോത്സവത്തെ കുറിച്ചും, ഈ വർഷത്തെ ക്ഷേമ പദ്ധതിയെക്കുറിച്ചും വിശദീകരിച്ച് സംസാരിച്ചു.
IIPD ചെയർമാൻ ഗോപിനാഥ് മുതുകാട് മഹോത്സവം 2023 പരിപാടിയിൽ മുഖ്യ അഥിതി ആയി പങ്കെടുക്കും കൂടാതെ അഫ്സൽ,ജ്യോത്സ്ന,ഭാഗ്യരാജ് എന്നിവർ നയിക്കുന്ന സംഗീത നിശയും ഉണ്ടാകും.
ഫോക്ക് ഫഹാഹീൽ സോണൽ പ്രസിഡന്റ് സുനിൽ കുമാർ, അബ്ബാസിയ സോണൽ ആക്ടിങ് വൈസ് പ്രസിഡന്റ് ഹരീന്ദ്രൻ കുപ്‌ളേരി, ഉപദേശക സമിതി അംഗങ്ങൾ ആയ അനിൽ കേളോത്, രമേശ് കെ.ഇ, മുൻ പ്രസിഡന്റ് ഓമനക്കുട്ടൻ വനിതാ വേദി ജനറൽ കൺവീനർ കവിത പ്രണീഷ്, ട്രെഷറർ രമ സുധിർ, എന്നിവരും ആശംസകൾ നേർന്നു സംസാരിച്ചു. റാഫിൾ കൺവീനർ ഷജിത് വിവിധ സോണലുകൾക്കുള്ള റാഫിൾ ബുക്കുകളും ചടങ്ങിൽ വിതരണം ചെയ്തു. ഫോക്ക് ജനറൽ സെക്രട്ടറി വിജയകുമാർ എൻ.കെ സ്വാഗതം പറഞ്ഞ ചടങ്ങിന് മഹോത്സവം ജനറൽ കൺവീനർ ഐ.വി. സുനേഷ് നന്ദിപറഞ്ഞു.
More Stories
കുവൈറ്റ് കേരള ഇൻഫ്ലൂൻസേഴ്സ് അസോസിയേഷന്റെ (KKIA) രണ്ടാമത് കുടുംബ സംഗമം സംഘടിപ്പിച്ചു
വയലിനിൽ കുവൈറ്റ് സംഗീതാസ്വാദകരെ വിസ്മയിപ്പിച്ച് ഡോ. എല്. സുബ്രഹ്മണ്യം
സാരഥി കുവൈറ്റ്, രജത ജൂബിലി സാരഥീയം@25 പ്രൗഢ ഗംഭീരമായി ആഘോഷിച്ചു