ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: മുൻ മുഖ്യമന്തി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) അനുശോചനം രേഖപ്പെടുത്തി. രണ്ട് തവണ മുഖ്യമന്ത്രി യായും നിരവധിമന്ത്രി സഭകളിൽ തൊഴിൽ, ആഭ്യന്തരം, ധനകാര്യം എന്നീ സുപ്രധാന വകുപ്പുകളുടെ മന്ത്രിയായുംഅരനൂറ്റാണ്ടിലേറെ നിയമസഭാംഗമായും പ്രവർത്തിച്ചിട്ടുള്ള ശ്രീ ഉമ്മൻചാണ്ടിയുടെ പേരിലാണ് ഏറ്റവും കൂടുതൽ കാലം നിയമസഭാ സാമാജികനായിരുന്ന്നു. റെക്കോർഡ് 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പന്ത്രണ്ട് തവണയാണ് നിയമസഭയിലെത്തിയ റിക്കാർഡിനും അദ്ദേഹം അർഹനായി . പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിട്ടുണ്ട് . വ്യക്തമായ രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കുകയും അത് തുറന്നു പറയുന്ന നേതാവും കൂടിയായിരുന്നു ഉമ്മൻ ചാണ്ടി. എന്നും ജനങ്ങൾക്കിടയിൽ കഴിഞ്ഞുകൊണ്ട് ഊർജ്ജം എടുത്തിരുന്ന ശ്രീ ഉമ്മന് ചാണ്ടി അതുകൊണ്ട് തന്നെ അത്രമേൽ ജനപ്രിയനുമായി അറിയപ്പെട്ടു. അദ്ദേഹത്തിന്റെ വിയോഗംകേരള ജനതക്ക് തീരാ നഷ്ടമായിരിക്കും. കേരളജനതയോടൊപ്പം കെ ഡി എൻ എ യും ഈ തീരാ ദുഃഖത്തിൽ പങ്കു ചേരുന്നു .
More Stories
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 നാളെ മുതൽ