November 23, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റ് കല ട്രസ്റ്റ് പുരസ്ക്കാരം വിദ്യാധരൻ മാസ്റ്റർക്ക്

ന്യൂസ് ബ്യൂറോ, കുവൈറ്റ്

തിരുവന്തപുരം: കുവൈറ്റ് മലയാളികളുടെ കലാ സാംസ്‌കാരിക കൂട്ടായ്മയായ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കല ട്രസ്റ്റ് പുരസ്‌കാരത്തിന് പ്രമുഖ സംഗീതജ്ഞൻ വിദ്യാധരൻ മാസ്റ്റർ അർഹനായി. സംഗീത സംവിധായകൻ, പിന്നണി ഗായകൻ എന്നിങ്ങനെ മലയാള സംഗീത ശാഖയ്ക്ക് നൽകുന്ന സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹം പുരസ്‌കാരത്തിന് അർഹനായതെന്ന് കല ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
കേരളത്തിലെ കലാ സാംസ്‌കാരിക സാഹിത്യ മേഖലകളിലെ പ്രതിഭകളെ ആദരിക്കുന്നതിനു വേണ്ടി 2000 മുതൽ ഏർപ്പെടുത്തിയിട്ടുള്ളതാണ് കുവൈറ്റ് കല ട്രസ്റ്റ് പുരസ്‌കാരം. ഒ.എൻ.വി കുറുപ്പ്, പി. ഗോവിന്ദപിള്ള, പ്രഭാവർമ്മ, കെടാമംഗലം സദാനന്ദൻ, കെ.പി.എ.സി സുലോചന, നിലമ്പൂർ ആയിഷ, കെ.പി മേദിനി, സാറാ ജോസഫ്‌, കെ.പി കുഞ്ഞുമുഹമ്മദ്, അനിൽ നാഗേന്ദ്രൻ, ശ്രീകുമാരൻ തമ്പി, പാലൊളി മുഹമ്മദ് കുട്ടി, എഴാച്ചേരി രാമചന്ദ്രൻ,എം കെ സാനു ,മുരുഗൻ കാട്ടാക്കട, അശോകൻ ചരുവിൽ ഉൾപ്പെടെയുള്ള നിരവധി പ്രമുഖർക്കാണ് മുൻ വർഷങ്ങളിൽ കല ട്രസ്റ്റ് അവാർഡുകൾ ലഭിച്ചിട്ടുള്ളത്.
പുരസ്‌കാര വിതരണവും, കല ട്രസ്റ്റ് എല്ലാ വർഷവും നൽകി വരുന്ന വിദ്യാഭ്യാസ എൻഡോവ്മെന്റ് വിതരണവും 2023 ആഗസ്റ്റ് 13 ഞായറാഴ്ച രാവിലെ 11 മണിക്ക് ആലപ്പുഴയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കും. കല ട്രസ്റ്റ് ചെയർമാൻ എ കെ ബാലൻ, ട്രസ്റ്റ് ഭാരവാഹികൾ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുൾപ്പടെയുള്ളവർ പങ്കെടുക്കും

error: Content is protected !!