September 22, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപുലരി 2023 കൂപ്പൺ പ്രകാശനം ചെയ്തു

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ്‌ സിറ്റി : സെന്റ്‌.തോമസ്  പഴയപള്ളി ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം   തിരുവോണപുലരി:2023 എന്ന പേരിൽ നടത്തുന്ന ഓണാഘോഷത്തിന്റെ ഫുഡ് കൂപ്പണിന്റെ പ്രകാശന കർമ്മം തിരുവോണ പുലരി:2023 കൺവീനർ മനു മോനച്ചനിൽ നിന്നും ഏറ്റുവാങ്ങി പഴയപള്ളി അഡ്മിനിസ്ട്രേറ്റീവ് വികാരി റവ.ഫാ. ഗിവർഗീസ് ജോൺസൺ നിർവ്വഹിച്ചു.

ആദ്യവില്പന യുവജനപ്രസ്ഥാനം ട്രഷറർ മിന്റോ വർഗീസ് ഇടവക  ട്രഷറർ എ.അലക്സാണ്ടർ എബ്രഹാം ജോണിനു നല്കി നിർവഹിച്ചു.

സെൻ്റ്.പോൾസ് ദേവാലയത്തിൽ നടന്ന ചടങ്ങിൽ ഇടവക സെക്രട്ടറി കെ. ജോൺസൺ,യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് കെ.സി ബിജു,സെക്രട്ടറി റോണി ജോൺ,തിരുവോണപുലരി ജോയിന്റ് കൺവീനർ ജിതിൻ എം. ജോർജ് തിരുവോണപുലരി കമ്മറ്റി അംഗങ്ങളായ അരുൺ തോമസ്, റെജി കുഞ്ഞ് കുഞ്ഞ്, അജു വർഗീസ്, ബൈജു എബ്രഹാം എന്നിവർ സന്നിഹിതരായിരുന്നു.

error: Content is protected !!