November 24, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ചൂ​ട് തു​ട​രും; താ​പ​നി​ല ഉ​യ​രും ചൂ​ടു​കാ​റ്റ് തു​ട​രും

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ക​ന​ത്ത ചൂ​ട് തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ​വ​കു​പ്പ്. രാ​ത്രി പ​ക​ലി​നേ​ക്കാ​ളും താ​പ​നി​ല​യി​ൽ അ​ൽ​പം കു​റ​വു​ണ്ടാ​കു​മെ​ങ്കി​ലും ചൂ​ടി​ന് വ​ലി​യ മാ​റ്റം ഉ​ണ്ടാ​കി​ല്ല. കാ​ലാ​വ​സ്ഥാ​ഭൂ​പ​ട​ങ്ങ​ളും സം​ഖ്യാ​മാ​തൃ​ക​ക​ളും പ്ര​കാ​രം കാ​ലാ​നു​സൃ​ത​മാ​യ ‘ഇ​ന്ത്യ ഡി​പ്ര​ഷ​ൻ’ വ്യാ​പ​നം കു​വൈ​ത്തി​നെ ബാ​ധി​ച്ച​താ​യി കാ​ണി​ക്കു​ന്ന​താ​യി കാ​ലാ​വ​സ്ഥാ പ്ര​വ​ച​ന നി​രീ​ക്ഷ​ക​ൻ അ​ബ്ദു​ൽ അ​സീ​സ് അ​ൽ ഖ​റാ​വി പ​റ​ഞ്ഞു.

ഇ​ട​വി​ട്ട് വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​ന്റെ ചൂ​ടു​ള്ള സാ​ന്നി​ധ്യ​​മു​ണ്ടാ​കും. തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ൽ പൊ​ടി​പ​ട​ല​ത്തി​നും സാ​ധ്യ​ത​യു​ണ്ട്. മ​ണി​ക്കൂ​റി​ൽ 12 മു​ത​ൽ 42 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ വീ​ശാം. ബു​ധ​നാ​ഴ്ച​യും അ​ന്ത​രീ​ക്ഷം ചൂ​ടു​പി​ടി​ച്ച​താ​യി​രി​ക്കും.

വ്യാ​ഴാ​ഴ്ച​യും ഇ​തേ നി​ല തു​ട​രും. പ​ര​മാ​വ​ധി താ​പ​നി​ല 47 മു​ത​ൽ 49 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ പ്ര​തീ​ക്ഷി​ക്കാം. അ​തേ​സ​മ​യം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ രാ​ജ്യ​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ 51 ഡി​ഗ്രി​ക്ക് മു​ക​ളി​ൽ അ​ന്ത​രീ​ക്ഷ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

error: Content is protected !!