ന്യൂസ് ബ്യൂറോ, കുവൈറ്റ്.
കുവൈറ്റ് സിറ്റി:തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്, മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ജൂൺ 23നു സാൽമിയ മെട്രോ മെഡിക്കൽ കെയറിൽ വച്ച് സംഘടിപ്പിച്ച രണ്ടാംഘട്ട ക്യാമ്പിൽ കുവൈറ്റിലെ വിവിധ ഏരിയയിൽ നിന്നും മുന്നൂറോളം പേർ പങ്കെടുത്തു.
ട്രാസ്ക് സോഷ്യൽ വെൽഫെയർ കൺവീനർ ശ്രീ. ജയേഷ് എങ്ങണ്ടിയൂർ യോഗത്തിന് സ്വാഗതം പറഞ്ഞു, പ്രസിഡന്റ് ആന്റോ പാണേങ്ങാടൻ മെഡിക്കൽ ക്യാമ്പ് ഉത്ഘാടനം ചെയ്തു. അസോസിയേഷൻ അംഗങ്ങൾക്ക് മാത്രമല്ല, മറിച്ചു കുവൈറ്റിലെ മറ്റു പ്രവാസികൾക്കും മെഡിക്കൽ ക്യാമ്പ് ആശ്വാസജനകമായി ഉപയോഗപ്പെടുത്താൻ കഴിഞ്ഞു എന്നുള്ളത് വളരെ ചാരിതാർഥ്യം നിറഞ്ഞ അനുഭവമാണ് എന്നും സാൽമിയ മെട്രോ കെയർ അധികൃതരോടുള്ള നന്ദിയും അദ്ദേഹം ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു. തുടർന്ന് മെട്രോ മെഡിക്കൽ ഗ്രൂപ്പ് മാനേജർ ഫെസൽ ഹംസ, ട്രാസ്ക് ജനറൽ സെക്രട്ടറി ഹരി കുളങ്ങര ആശംസകൾ നേർന്നു ട്രെഷറർ ജാക്സൺ ജോസ് നന്ദി പറഞ്ഞു.
More Stories
കുവൈറ്റിൽ തിരുവല്ല സ്വദേശിനിയായ മലയാളി നഴ്സ് മരണപ്പെട്ടു
മൊബൈൽ ഇൻ്റർനെറ്റ് വേഗതയിൽ കുവൈത്ത് ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്ത്
കുവൈറ്റ് , പ്രവാസി താമസ നിയമങ്ങൾ പുതുക്കി.