ന്യൂസ് ബ്യൂറോ, കൊച്ചി
കൊച്ചി : എയർ ഇന്ത്യ എക്സ്പ്രസ്സ് ഫ്ളൈറ്റുകളിൽ നിലവിലുണ്ടായിരുന്ന സൗജന്യ ലഘു ഭക്ഷണം നിർത്തലാക്കിയത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ ട്രാവൽ ഏജൻസികളുടെ കൂട്ടായ്മയായ ടാസ്ക് (Travel and tours Agents Survival Keralites) എയർ ഇന്ത്യ എക്സ്പ്രസ്സ് സി.ഇ.ഒ അലോക് സിങ്ങിന് നിവേദനം നൽകി.
യാത്രയുടെ മൂന്നും ,നാലും മണിക്കൂർ മുൻപ് എയർപോർട്ടിലെത്തി നാലും, അഞ്ചും മണിക്കൂർ ഫ്‌ളൈറ്റ് യാത്ര ചെയ്യേണ്ടുന്ന സാഹചര്യത്തിൽ സാധാരണക്കാരായ പ്രവാസികളുടെയും, അവരുടെ കുടുംബങ്ങളുടെയും യാത്രകൾക്ക് ആശ്രയമായ എയർ ഇന്ത്യ എക്സ്പ്രസ്സ് ഈ തീരുമാനം പ്രവാസികൾക്ക് നിരാശയുണ്ടാക്കുന്നതാണെന്നും ഇത് ഉടൻ പിൻവലിക്കണം എന്നും TASK ജനറൽ സെക്രട്ടറി ജുബൈർ സി. കെ ആവശ്യപ്പെട്ടു.
More Stories
ഈ മണ്ഡല കാലത്തെ ഏറ്റവും പുതിയ അയ്യപ്പഭക്തിഗാനം ” ശബരിഗിരി നാദം ” പ്രകാശനം ചെയ്തു
ഓൾ കേരളാ പ്രസിദ്ധീകരണത്തിന് ട്രൈൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ ,കേരളാ സംസ്ഥാന കമ്മിറ്റി ഓഫീസ് -ശിലാസ്ഥാപനം നടത്തി
നടൻ ടി.പി. മാധവൻ അന്തരിച്ചു.