ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റ് പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിൽ ഗണ്യമായ ഇടിവ്.കഴിഞ്ഞ വർഷം പ്രവാസികൾ അയച്ചത് 5.4 ബില്യൺ കുവൈറ്റ് ദിനാർ ആണെന്ന് സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് വെളിപ്പെടുത്തി. 2021 ലെ മൊത്തം പണമയച്ച 5.5 ബില്യണുമായി താരതമ്യം ചെയ്യുമ്പോൾ 2.17 ശതമാനം കുറവ് രേഖപ്പെടുത്തി.
2022 ന്റെ ആദ്യ പാദത്തിൽ പ്രവാസി പണമയയ്ക്കൽ 1.47 ബില്യൺ , രണ്ടാം പാദത്തിൽ 1.49 ബില്യൺ, മൂന്നാം പാദത്തിൽ 1.26 ബില്യൺ, അവസാന പാദത്തിൽ 1.1 ബില്യൺ കുവൈറ്റ് ദിനാർ എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്.
More Stories
കുവൈറ്റിൽ ഇനിമുതൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം സമാനമായ മറ്റൊരു സ്ഥാപനത്തിലേക്ക് വിസ മാറ്റാം
പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി ( PAI ) 4 വാണിജ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി .
കുവൈറ്റ് കേരള ഇൻഫ്ലൂൻസേഴ്സ് അസോസിയേഷന്റെ (KKIA) രണ്ടാമത് കുടുംബ സംഗമം സംഘടിപ്പിച്ചു