ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: രണ്ട് വർഷത്തിലേറെയായി തുടരുന്ന പ്രതിസന്ധിയെ തുടർന്ന് സിവിൽ ഐഡി കാർഡ് വിതരണം വേഗത്തിലാക്കാനുള്ള പദ്ധതിയുമായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ( പാസി) . കോവിഡിന്റെ ഫലമായി ശേഖരിക്കപ്പെടാത്ത 200,000 കാർഡുകൾ തിരികെയെടുത്തതായി പ്രദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
ഒന്ന് മുതൽ മൂന്ന് പ്രവൃത്തി ദിവസം വരെയുള്ള സമയപരിധിക്കുള്ളിൽ കാർഡുകൾ ഇപ്പോൾ തയ്യാറായിക്കഴിഞ്ഞു.നിലവിൽ പ്രതിദിനം ഏകദേശം 13,000 കാർഡുകൾ വിതരണം ചെയ്യുന്നത്. ഇത് പ്രതിദിനം 20,000 കാർഡുകളായി വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.
സിസ്റ്റത്തിനുള്ളിൽ കാർഡുകളുടെ ഗണ്യമായ ശേഖരണം കണക്കിലെടുത്ത് തങ്ങളുടെ കാർഡുകൾ ഉടനടി ശേഖരിക്കുന്നതിൽ വീഴ്ച വരുത്തുന്ന വ്യക്തികൾക്ക് പിഴ ചുമത്തിയേക്കാമെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു.
More Stories
കുവൈറ്റ് യു ൻ എ യുടെ സഹായത്താൽ കിടപ്പുരോഗിയെ നാട്ടിൽ എത്തിച്ചു
എൻ എസ് എസ് കുവൈറ്റിന്റെ ഭവന നിർമാണ പദ്ധതിയായ ‘സ്നേഹ വീട്’ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോല്‍ദാനം നടന്നു
വോയ്സ് കുവൈത്ത് വനിതാവേദി ഫാമിലി പിക്നിക്ക് സംഘടിപ്പിച്ചു