ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : സമീപകാല ട്രാഫിക് സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, കുവൈറ്റിൽ ഓരോ മണിക്കൂറിലും എട്ട് വാഹനാപകടങ്ങൾ നടക്കുന്നതായി റിപ്പോർട്ട്. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും അശ്രദ്ധയുമാണ് പ്രധാന കാരണം.
മന്ത്രാലയ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഈ വർഷത്തെ ആദ്യ അഞ്ച് മാസങ്ങളിൽ ഏകദേശം 29,000 ട്രാഫിക് അപകടങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 135 പേർ മരണപ്പെട്ടതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
രാജ്യത്ത് പ്രതിമാസം 5,800 വാഹനാപകടങ്ങൾ നടക്കുന്നതായി കണക്കുകൾ വെളിപ്പെടുത്തുന്നു.
More Stories
കുവൈറ്റിലെ വിവിധ ദേവാലയങ്ങളിൽ വിശ്വാസികൾ പെസഹാ വ്യാഴവും ദുഃഖവെള്ളിയും ആചരിച്ചു
സാൽമിയയിൽ വൻ സുരക്ഷാ പരിശോധന : നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി
അൽ മുസൈനി എക്സ്ചേഞ്ചിൻറെ 146 മത് ശാഖ ജലീബ് അൽ ഷുവൈഖ് ,ബ്ലോക്ക് 2 ൽ തുറന്നു പ്രവർത്തനം ആരംഭിച്ചു.