ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിൽ സ്വകാര്യ ഫാർമസികൾ തമ്മിലുള്ള ദൂരം 200 മീറ്ററായി നിശ്ചയിച്ചു. പുതിയ മന്ത്രിതല ഉത്തരവ് പ്രകാരമാണ് ഇതെന്ന് പ്രദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. സ്വകാര്യമേഖലയിലെ ഫാർമസികൾ തമ്മിലുള്ള അകലം വ്യക്തമാക്കുന്നത്, ഇതിനകം നിലവിലുള്ള ഫാർമസിക്ക് ഏറ്റവും അടുത്തുള്ള ഫാർമസി എല്ലാ ദിശകളിലും 200 മീറ്ററിൽ കുറയാത്ത ദൂരം പാലിക്കണം. സഹകരണ സംഘങ്ങൾ, സ്വകാര്യ ആശുപത്രികൾ, സ്വകാര്യ മെഡിക്കൽ സെന്ററുകൾ, വാണിജ്യ സമുച്ചയങ്ങൾ, സെൻട്രൽ മാർക്കറ്റുകൾ എന്നിവയിൽ സ്ഥിതി ചെയ്യുന്ന ആർട്ടിക്കിൾ ഫാർമസികളെ വ്യവസ്ഥകളിൽ നിന്ന് തീരുമാനം ഒഴിവാക്കിയിരിക്കുന്നു.
More Stories
കുവൈറ്റ് , പ്രവാസി താമസ നിയമങ്ങൾ പുതുക്കി.
കുവൈറ്റിൽ ഇനിമുതൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം സമാനമായ മറ്റൊരു സ്ഥാപനത്തിലേക്ക് വിസ മാറ്റാം
പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി ( PAI ) 4 വാണിജ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി .