September 22, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.


കല കുവൈറ്റ് സാൽമിയ മേഖല “മധുരിക്കും ഓർമകളെ” നാടക ഗാന മത്സരം  സംഘടിപ്പിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ  കല കുവൈറ്റ്  സാൽമിയ  മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “മധുരിക്കും ഓർമകളെ” നാടക ഗാന മത്സരം  സംഘടിപ്പിച്ചു. സാൽമിയ ഇന്ത്യൻ പബ്ലിക് സ്കൂളിൽ  മേഖല പ്രസിഡന്റ്‌ ശരത് ചന്ദ്രന്റെ  അധ്യക്ഷതയിൽ നടന്ന പരിപാടിയുടെ ഉദ്‌ഘാടനം ലോക കേരള  സഭ അംഗം ആർ നാഗനാഥൻ നിർവഹിച്ചു, കല കുവൈറ്റ്  പ്രസിഡന്റ്‌ ശൈമേഷ്  കെ കെ , ജനറൽ സെക്രട്ടറി രജീഷ് സി, ട്രഷറർ അജ്നാസ് മുഹമ്മദ്, വൈസ് പ്രസിഡന്റ്‌ ബിജോയ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

       പത്താം തരം  വിദ്യാർത്ഥിയായിരിക്കെ തന്റെ  ആദ്യ നോവൽ  എഴുതിയ സാൽമിയ  അമ്മാൻ യൂണിറ്റ് അംഗം  ബഷീർ ആൻസി യുടെയും ഷഫ്‌ന ആൻസിയുടെയും മകൾ ഫിദ ആൻസിയെ ചടങ്ങിൽ അനുമോദിച്ചു,
മേഖല സെക്രട്ടറി റിച്ചി കെ ജോർജ്  സ്വാഗതം  ആശംസിച്ച ചടങ്ങിന് സ്വാഗതസംഗം ജനറൽ കൺവീനർ റിജിൻ രാജൻ നന്ദി  പറഞ്ഞു.
കല കുവൈറ്റ് അംഗങ്ങൾക്കായി സംഘടിപിച്ച പരിപാടിയിൽ കലയുടെ വിവിധ മേഖലയിൽ നിന്നും 13 ടീമുകൾ പങ്കെടുത്തു.

       മത്സരത്തിൽ  സാൽമിയ അമ്മാൻ യൂണിറ്റ് ഒന്നാം സമ്മാനംവും 
റിഗ്ഗയ് KRH  യൂണിറ്റ് രണ്ടാം സമ്മാനവും  , ഫഹഹീൽ  സെൻട്രൽ യൂണിറ്റ്  മൂന്നാം സമ്മാനവും കരസ്ഥമാക്കി,  സ്‌പെഷ്യൽ ജൂറി അവാർഡിന് അബ്ബാസിയ മേഖല ടീം അർഹരായി . ഓഡിയൻസ് പോൾ സമ്മാനം നുഗ്ര ഹവല്ലി ടീം  കരസ്ഥമാക്കി. വിജയികളായ ടീമുകൾക്ക് കേന്ദ്ര, മേഖല  ഭാരവാഹികൾ സമ്മാനങ്ങൾ വിതരണം ചെയ്തു.
സാൽമിയ  മേഖല കമ്മിറ്റി സംഘാടക സമിതി അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. തുടർന്ന്  കുവൈറ്റിലെ അനുഗ്രഹീത  ഗായകർ അവതരിപ്പിച്ച  സംഗീത സന്ധ്യയും  കാണികൾക്ക് ആവേശം പകരുന്നതായിരുന്നു

error: Content is protected !!