ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി :2023 ജൂൺ 2-ന്, സാരഥി കുവൈറ്റിന്റെ കേന്ദ്ര വനിതാ വേദി അംഗങ്ങൾ “സംഗച്ഛധ്വം – സത്യസന്ധതയിലൂടെ പുരോഗതി” എന്ന ആശയത്തിലൂന്നിയുള്ള പരിപാടിയുടെ ആദ്യ ഭാഗം അബ്ബാസിയ ഇമ്പീരിയൽ ഹാളിൽ വെച്ച് അവതരിപ്പിച്ചു. വനിതാ വേദി ചെയർപേഴ്‌സൺ പ്രീതി പ്രശാന്തിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിന് വൈസ് ചെയർപേഴ്‌സൺ രശ്മി ഷിജു, സെക്രട്ടറി പൗർണമി സംഗീത്, ജോയിന്റ് സെക്രട്ടറി ആശാ ജയകൃഷ്ണൻ , ജോയിന്റ് ട്രഷറർ ഷൈനി രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.
15 സാരഥി യൂണിറ്റ് വനിതാ വേദി ഭാരവാഹികളെ “സംഗച്ഛധ്വം” എന്ന ആശയത്തിൽ ഒരുമിപ്പിച്ചതിനു യോഗം വേദിയായി. ദൈവദശക ആലാപനത്തോടെ തുടങ്ങിയ പരിപാടി ഊർജ്ജസ്വലമായ, സംവേദനാത്മകമായ, രസകരമായ വിവിധ ഘട്ടങ്ങളിലൂടെ മുന്നോട്ടു പോയി.
വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള സ്ത്രീകളെ മുന്നോട്ടു കൊണ്ടുവരികയും വിഷാദവും വൈകാരിക സമ്മർദ്ദവും നേരത്തേ തിരിച്ചറിയുന്നതിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയും ചെയ്യുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.
മനുഷ്യജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ അഭിമുഖീകരിക്കുന്ന വിഷാദരോഗത്തെക്കുറിച്ചുള്ള അറിവുകൾ ക്രിയാത്മകമായും ഹാസ്യാത്മകമായും ഏവരിലേയ്ക്കും എത്തുന്ന രീതിയിൽ ആയിരുന്നു പരിപാടികൾ ചിട്ടപ്പെടുത്തിയത്. പെരുമാറ്റരീതികളുടെ വിവിധ ഘട്ടങ്ങളെക്കുറിച്ചും അതിനെ എങ്ങനെ ചെറുക്കാമെന്നും ഊന്നിപ്പറയുന്ന പ്രശസ്ത മനഃശാസ്ത്രജ്ഞയും ബിഹേവിയറൽ അനലിസ്റ്റുമായ റസിയ ബീവി അബ്ദുൾ വാഹിദിന്റെ സെമിനാർ മികച്ച അഭിപ്രായം നേടി. സാരഥി മ്യൂസിക് ക്ലബ് അംഗങ്ങൾ ആലപിച്ച വിവിധ ശ്രുതിമധുരമായ ഗാനങ്ങൾ പരിപാടിയുടെ വിജയത്തിന് മിഴിവേകി.
വനിതാ വേദി ജോയിന്റ് ട്രഷറർ ഷൈനി രഞ്ജിത്ത് കൃതജ്ഞത രേഖപ്പെടുത്തി.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.