ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : പ്രവാസികളുടെ ഏറ്റവും പ്രിയപ്പെട്ട മണി എക്സ്ചേഞ്ച് സ്ഥാപനമായ ജോയ്‌ആലുക്കാസ് എക്സ്ചേഞ്ച് കുവൈറ്റിൽ വിജയകരമായ പത്ത് വർഷം പൂർത്തിയാക്കി. ഈ വിജയവാർഷികത്തോടനുബന്ധിച്ച്, കുവൈറ്റ് സിറ്റിയുടെ ഹൃദയഭാഗത്ത് മെയ് 30 ന് വിശാലമായ പുതിയ ഹെഡ് ക്വാർട്ട്ഴ്സിന്റെ പ്രവർത്തനവും ആരംഭിച്ചു.
പ്രൌഡഗംഭീരമായ വാർഷികാഘോഷ പരിപാടിയുടെ സ്വാഗതപ്രസംഗം ജോയ്‌ആലുക്കാസ് എക്സ്ചേഞ്ച് അസിസ്റ്റന്റ് ജനറൽ മാനേജർ അബ്ദുൾ അസീസ് നിർവഹിച്ചു. ഇതേത്തുടർന്ന് പുതിയ ഹെഡ് ക്വാർട്ടേഴ്സിന്റെ ഉദ്ഘാടനം ജോയ്‌ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ്‌ആലുക്കാസ് നടത്തുകയുണ്ടായി. അത്യാധുനിക സൌകര്യങ്ങളോടെ നിർമിച്ചിരിക്കുന്ന പുതിയ ഓഫീസ്, മാറുന്ന കാലത്തിനൊപ്പം ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ചതും സാങ്കേതിക സൌകര്യങ്ങൾ നിറഞ്ഞതുമായ സേവനങ്ങൾ നൽകുന്ന ജോയ്‌ആലുക്കാസ് എക്സ്ചേഞ്ചിന്റെ പ്രതിബദ്ധതയുടെ മികച്ച ഉദാഹരണമാണ്.
ജോയ്‌ആലുക്കാസ് എക്സ്ചേഞ്ചിന്റെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിക്കുന്ന, മാനേജിംഗ് ഡയറക്ടർ ആന്റണി ജോസ് ഈ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി. “ഒരു പതിറ്റാണ്ടുകാലത്തെ അർപ്പണമനോഭാവവും, വിശ്വാസ്യതയും കൈമുതലാക്കി, ജോയ്‌ആലുക്കാസ് എക്സ്ചേഞ്ച് വളർച്ചയുടെ പാതയിൽ മുന്നേറുകയാണ്. പുതിയ ഹെഡ് ക്വാർട്ടേഴ്സ് ഞങ്ങളുടെ സേവന സപര്യയുടെ മകുടോദാഹരണമാണ്, ഒപ്പം ഉപഭോക്താകൾക്ക് അത്യാധുനികവും സുരക്ഷിതവുമായ സേവനങ്ങൾ നൽകുക എന്ന ജോയ്‌ആലുക്കാസ് പ്രതിബദ്ധയുടെ മറ്റൊരു നാഴികക്കല്ലും കൂടിയാണ്. ഇന്നലെകളുടെ നേട്ടങ്ങൾ ഭാവിയിലെ പുതിയ അവസരങ്ങളുമായി ഒത്തുചേരുകയാണിവിടെ ” ആന്റണി ജോസ് പറഞ്ഞു.
ജോയ്‌ആലുക്കാസ് ഗ്രുപ്പ് ജനറൽ മാനേജർ (ഇന്റർനാഷണൽ ഓപ്പറേഷൻസ്) ജസ്റ്റിൻ സണ്ണി,മാർക്കറ്റിം മാനേജർ (ഇന്റർനാഷണൽ ഓപ്പറേഷൻസ്) ദിലീപ്, ജോയ്‌ആലുക്കാസ് ജുവലറി കുവൈറ്റ് റീജിയണൽ മാനേജർ വിനോദ്, ജോയ്‌ആലുക്കാസ് എക്സ്ചേഞ്ച് ജനറൽ മാനേജർ അഷറഫ് അലി ജലാലുദീൻ എന്നിവരും ഏരിയ മാനേജർമാരും, മാർക്കറ്റിംഗ് മാനേജർമാരും, എക്സ്ചേഞ്ച് ഗ്രൂപ്പിന്റെ ബിസിനസ് ഡെവലപ്മെന്റ് ഓഫീസർമാരും ചടങ്ങിൽ സംബന്ധിച്ചു. കൂടാതെ ജോയ്‌ആലുക്കാസ് എക്സ്ചേഞ്ച് ഹെഡ് ഓഫീസിലെ സ്റ്റാഫുകളും സന്നിഹിതരായിരുന്നു.
ജോയ്‌ആലുക്കാസ് എക്സ്ചേഞ്ചിന്റെ ബിസിനസ് പങ്കാളികൾ, മറ്റ് വ്യവസായ പ്രമുഖർ, മറ്റ് മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരും വാർഷിക ആഘോഷത്തിൽ പങ്കുചേരുകയുണ്ടായി. കമ്പനിയിൽ പത്തുവർഷം സേവനമനുഷ്ഠിച്ചവർക്ക് അവാർഡുകളും
2022 സാമ്പത്തികവർഷം ജോലിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച സ്റ്റാഫുകൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ഉപഭോക്താക്കളുടെ സംതൃപ്‌തി ലക്ഷ്യമാക്കി അത്യാധുനിക സാങ്കേതിക സൌകര്യങ്ങളോടെ ഏറ്റവും മികച്ച സേവനങ്ങൾ നൽകുക എന്ന പ്രതിബദ്ധതയുമായി ജോയ്‌ആലുക്കാസ് എക്സ്ചേഞ്ച് മുന്നോട്ട് കുതിക്കുകയാണ് എന്ന വസ്തുത അതിന്റെ പത്താം വാർഷിക ചടങ്ങ് ഒരിക്കൽ കൂടി ഊട്ടിയുറപ്പിച്ചു. മെയ് 30 ന് രാവിലെ 11 മണിക്ക് കുവൈറ്റ് സിറ്റിയിലെ ഫഹദ് അൽ സലീം സ്ട്രീറ്റിലുള്ള ജവ്‌ഹാരത് അൽ ഖലീജ് ബിൽഡിംഗിലെ ജോയ്‌ആലുക്കാസ് എക്സ്ചേഞ്ച് ഓഫീസിലാണ് ചടങ്ങ് നടന്നത്.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
കുവൈറ്റ് മെട്രോ മെഡിക്കൽ ഗ്രൂപ്പ് അൽ-സായർ ഫ്രാൻഞ്ചൈസിംഗ് കമ്പനി സ്റ്റാഫുകൾക്ക് ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി