ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : “ഓരോ തുള്ളി രക്തവും ഓരോ പുതുജീവൻ നൽകുന്നു” രക്തദാനത്തിന്റെ മഹത്വവും ആവശ്യകതയും ഉൾക്കൊണ്ടുകൊണ്ട്, “Service to humanity അപ്തവാക്യമാക്കി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സാരഥി കുവൈറ്റ് അതിന്റെ ഹസ്സാവി സൗത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഈ വർഷവും ലോക രക്ത ദാനദിനത്തോടനുബന്ധിച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
2023 ജൂൺ 2 വെള്ളിയാഴ്ച കുവൈറ്റ് അദാൻ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സെന്‍ററില്‍ വെച്ച് സംഘടിപ്പിച്ച ക്യാമ്പ് ഇന്ത്യൻ ഡോക്ടർസ് ഫോറം വൈസ് പ്രസിഡന്റ് ഡോ. സമീർ ഹുമദ് ഉദ്ഘാടനം ചെയ്തു. സാരഥി വൈസ് പ്രസിഡന്റ് ബിജു ഗംഗാധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സാരഥി ജനറൽ സെക്രട്ടറി ജയൻ സദാശിവൻ സ്വാഗതം ആശംസിച്ചു. കുവൈറ്റിലെ പ്രവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സാരഥി കുവൈറ്റിന്റെ ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങളെ എടുത്തു പറഞ്ഞ ഡോ സമീർ ഹുമദ് രക്ത ദാനത്തിനു സന്നദ്ധരായി ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു. കുവൈറ്റിൽ നേരിടുന്ന രക്തദൗർലഭ്യത്തിന് പ്രവാസി സംഘടനകൾ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പുകൾ ഒരു വലിയ പരിഹാരമാകാറുണ്ടെന്നു അദ്ദേഹം പറഞ്ഞു. അതുപോലെ തന്നെ രക്തദാന ക്യാമ്പിന് പിന്തുണയുമായി കൂടെ നിന്ന Dewdrops, Aim transports, Unilink trading company മാനേജ്‌മന്റ്& സ്റ്റാഫ് എന്നിവർക്കും, പങ്കെടുത്ത എല്ലാവർക്കുമുള്ള നന്ദി യൂണിറ്റ് ട്രഷറർ കൃപേഷ് അറിയിച്ചു.
ചീഫ് കോർഡിനേറ്റർ വിജയൻ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ വനിതാവേദി, ഗുരുകുലം ഭാരവാഹികൾ അണി ചേർന്ന് രക്തദാതാക്കൾക്കു വേണ്ടുന്ന നിർദേശങ്ങളും സൗകര്യങ്ങളും ഒരുക്കികൊടുത്തു, കൃത്യ നിഷ്ഠയോടെ ക്യാമ്പ് നടത്തി വിജയിപ്പിക്കുവാൻ സാധിച്ചു .രക്തദാതാക്കൾക്ക് സെർട്ടിഫിക്കറ്റ് നൽകി ആദരിച്ചു.
120 ഓളം പേർ രക്തദാതാക്കളായി പങ്കെടുത്ത ക്യാമ്പിന്റെ ക്യാമ്പിന് വിജേഷ് വേലായുധൻ, വിനേഷ് വാസുദേവൻ, കൃപേഷ് കൃഷ്ണൻ, ശ്രീജിത്ത് കലാഭവൻ, ശ്രീകാന്ത് ബാലൻ, ഷിബു കെ ബി, സുഹാസ് കാരയിൽ, ഷാജി ശ്രീധരൻ, ജിജി ശ്രീജിത്ത്, കവിത വിനേഷ്, പ്രതിഭ ഷിബു,മൃദുൽ, കിരൺ, വൈശാഖ്, ഹിദാ സുഹാസ്,റിനു ഗോപി, അരുൺ സത്യൻ, ജിത മനോജ് എന്നിവരും ഗുരുകുലം ഭാരവാഹികളായ ശ്രദ്ധ രഞ്ജിത്ത്, ചൈതന്യ ലക്ഷ്മി, തേജസ്, ഗംഗ പ്രസാദ് തുടങ്ങിയവരും നേതൃത്വം നൽകി.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.