ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: സ്വദേശികൾക്കായി പരിമിതപ്പെടുത്തിയ സബ്സിഡി ഉള്ള ഭക്ഷ്യവസ്തുക്കളുടെ അനധികൃത വിൽപ്പന നടത്തിയ നാല് പേർ ജഹ്റ മേഖലയിൽ നിന്ന് അറസ്റ്റിലായി.ത്രികക്ഷി കമ്മീഷൻ, വാണിജ്യ വ്യവസായ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ എന്നിവയുടെ സഹകരണത്തോടെ റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ജനറൽ അഡ്മിനിസ്‌ട്രേഷനും ചേർന്ന് താമസ നിയമം ലംഘിച്ച നാല് പ്രവാസികളെ പിടികൂടിയത്.
കണ്ടുകെട്ടിയ വസ്തുക്കളുടെ അളവ് സംബന്ധിച്ച് വാണിജ്യ, വ്യവസായ മന്ത്രാലയം വിശദമായ റിപ്പോർട്ട് തയ്യാറാക്കി. ഉൾപ്പെട്ട വ്യക്തികൾക്കെതിരെ ആവശ്യമായ നിയമനടപടികൾ ആരംഭിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തു.
More Stories
കുവൈറ്റിലെ വിവിധ ദേവാലയങ്ങളിൽ വിശ്വാസികൾ പെസഹാ വ്യാഴവും ദുഃഖവെള്ളിയും ആചരിച്ചു
സാൽമിയയിൽ വൻ സുരക്ഷാ പരിശോധന : നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി
അൽ മുസൈനി എക്സ്ചേഞ്ചിൻറെ 146 മത് ശാഖ ജലീബ് അൽ ഷുവൈഖ് ,ബ്ലോക്ക് 2 ൽ തുറന്നു പ്രവർത്തനം ആരംഭിച്ചു.