January 19, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

പ്രവാസി മലയാളികൾക്കായി കല കുവൈറ്റ്‌ സാഹിത്യോത്സവം സംഘടിപ്പിക്കുന്നു

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ 45മത്‌  പ്രവർത്തന വർഷം, പ്രവാസി മലയാളികൾക്കായ് സാഹിത്യ മത്സരം സംഘടിപ്പിക്കുന്നു. ചെറുകഥ, ലേഖനം, കവിത രചന എന്നീ വിഭാഗങ്ങളിലായാണ് സൃഷ്ടികൾ ക്ഷണിച്ചിരിക്കുന്നത്,ജൂൺ‌ 30 – 2023ന് മുമ്പായി സൃഷ്ടികൾ  kalakuwaitsahithyam@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ലഭിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് 00965  94148812, 0096 5 66698116 എന്നീ നമ്പറിൽ ബന്ധപ്പെടുക.

നിബന്ധനകൾ :
————————-
1 ) ലേഖനം – വിഷയം (“കേരള വികസനം സാധ്യതകളും പ്രതിസന്ധികളും”) – പരമാവധി 5 പുറം കവിയരുത്

2 )കവിത  രചന  – 24 വരികൾ  കവിയരുത്.

3 ) ചെറുകഥ – 5 പുറം കവിയരുത്  (കഥ, കവിത എന്നിവയ്ക്ക്  പ്രത്യേകം വിഷയമില്ല )

4 ) രചനകൾ മൗലികമായിരിക്കണം.

5 ) മുൻപ് പ്രസിദ്ധപ്പെടുത്തിട്ടില്ലാത്തതാണെന്ന് സാക്ഷ്യപെടുത്തുന്ന സത്യവാങ്മൂലം രചനകൾക്കൊപ്പം അയക്കണം.

6) രചനകൾ സ്വന്തം കൈപ്പടയിൽ എഴുതി സ്കാൻ ചെയ്തതോ മലയാളത്തിൽ ടൈപ്പ് ചെയ്ത് പി.ഡി.എഫ് ഫോർമാറ്റിൽ, e-mail ലൂടെ അയക്കണം.

7) രചനകളോടൊപ്പം എഴുത്തുക്കാരുടെ പേരും, മേൽവിലാസവും, വാട്സപ്പ് നമ്പറും ചേർക്കുക.
ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ വിജയികളായി പ്രഖ്യാപിക്കുന്നതായിരിക്കും.
  
മത്സര ഫലങ്ങളിൽ വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!