ഗാന്ധിസ്മൃതി കുവൈറ്റിന്റെ ജനറൽ ബോഡി മീറ്റിംഗ് സാൽമിയ സൂപ്പർ മെട്രോ ഹോസ്പിറ്റൽ ആഡിറ്റോറിയത്തിൽ വച്ച് ചേർന്നു, താനൂരിൽ ഉണ്ടായ ബോട്ട് ദുരന്തം, ദാരുണമായി
കൊല്ലപ്പെട്ട ഡോക്ടർ വന്ദനദാസ് ഫയർഫോഴ്സ് ജീവനക്കാരൻ രഞ്ജിത്ത്ഇവരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയാണ് ജനറൽ ബോഡിയോഗം ആരംഭിച്ചത്
ഷിബ ടീച്ചറുടെ പ്രാർത്ഥന ഗീതത്തോട് കൂടെ കാര്യപരിപാടിയിലേക്ക് കടന്നു,
പ്രസിഡണ്ട് പ്രചോദ് ഉണ്ണി അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി മധു മാഹി 2022,2023 വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു കഴിഞ്ഞ ഒരു വർഷത്തെ വരവ് ചിലവ് കണക്കുകൾ ട്രഷറർ അഖിലേഷ്മാലൂർ അവതരിപ്പിച്ചു.
പുതിയ കമ്മിറ്റി ഭാരവാഹികളെ ജനറൽബോഡി മീറ്റിംഗിൽ തിരഞ്ഞെടുത്തു പ്രസിഡണ്ട് സ്ഥാനത്തേക്ക് പ്രജോദ് ഉണ്ണിയേയും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക്
മധു മാഹിയെയും ട്രഷറർ സ്ഥാനത്തേക്ക് അഖിലേഷ് മാലൂരിനെയും
ആർട്സ് സെക്രട്ടറിയായി റൊമാനസ് പെയ്റ്റണ്‍, ജോയിൻ ട്രഷററായി പോളി അഗസ്റ്റിനെയും യോഗം വീണ്ടും തെരഞ്ഞെടുത്തു
വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക്
ടോം ജോർജിനെയും ജോയിൻ സെക്രട്ടറി സ്ഥാനത്തേക്ക് ബിജു അലക്സാണ്ടറിനേയും,
പട്രോൺ സ്ഥാനത്തേക്ക് റെജി സെബാസ്റ്റ്യൻ
ചാരിറ്റി കോർഡിനേറ്റർ സ്ഥാനത്തേക്ക് ഡേവിസ് അച്ചാണ്ടി,ഡാറ്റാ സെക്രട്ടറിയായി നിക്സൺ മാത്യു എന്നിവരെയും പുതുതായി തിരഞ്ഞെടുത്തു
ശ്രീ ബിനു മാസ്റ്റർ,
ശ്രീ ബക്കൻ ജോസഫ് എന്നിവരെ ചീഫ് പാട്രോൺ ആയും
ലക്ജോസ്, എൽദോബാബു
സുധീർ മൊട്ടമ്മൽ സാബു പൗലോസ് , ബിജു മംഗലി എന്നിവരെ ഉപദേശക സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു , വൈസ് പ്രസിഡണ്ട് ടോം ജോർജ്
സോണി മാത്യു,
ടോം ഇടയോടിയിൽ,
ലാക് ജോസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു, റെജി സെബാസ്റ്റ്യൻ യോഗം നിയന്ത്രിച്ചു മധു മാഹി സ്വാഗതവും ബിജു അലക്സാണ്ടർ നന്ദിയും പറഞ്ഞു
എല്ലാം മെമ്പർമാർക്കും ജനറൽബോഡിയോഗത്തിൽ മെമ്പർഷിപ്പ് കാർഡ് വിതരണം ചെയ്തു യോഗം അവസാനിപ്പിച്ചു.
More Stories
കുവൈറ്റിലെ വിവിധ ദേവാലയങ്ങളിൽ വിശ്വാസികൾ പെസഹാ വ്യാഴവും ദുഃഖവെള്ളിയും ആചരിച്ചു
സാൽമിയയിൽ വൻ സുരക്ഷാ പരിശോധന : നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി
അൽ മുസൈനി എക്സ്ചേഞ്ചിൻറെ 146 മത് ശാഖ ജലീബ് അൽ ഷുവൈഖ് ,ബ്ലോക്ക് 2 ൽ തുറന്നു പ്രവർത്തനം ആരംഭിച്ചു.