ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ഇന്ത്യൻ പ്രവാസികൾക്കായി അബ്ദലിയിൽ എംബസി പ്രത്യേക കോൺസുലർ ക്യാമ്പ് സംഘടിപ്പിക്കും. വെള്ളിയാഴ്ച അബ്ദലി സലാഹ് ഫലാഹ് ഫഹദ് അൽ അസ്മി ഫാമിൽ രാവിലെ ഒമ്പതു മുതൽ മൂന്നുവരെയാണ് ക്യാമ്പ്. അബ്ദലി ബ്ലോക്ക്-6ൽ സുബിയ റോഡിലാണ് ഇത്.
പാസ്പോർട്ട് പുതുക്കൽ (ഓൺലൈൻ അപേക്ഷ സമർപ്പിക്കൽ, ഫോട്ടോയെടുപ്പ് അടക്കം), റിലേഷൻഷിപ് സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ് എക്സ്ട്രാക്ട്, ജനറൽ പവർ അറ്റോർണി, സിഗ്നേച്ചർ അറ്റസ്റ്റേഷൻ, മറ്റു പൊതുരേഖകളുടെ സാക്ഷ്യപ്പെടുത്തൽ എന്നിവക്ക് ഇവിടെ സൗകര്യം ഉണ്ടാകും. എല്ലാ രേഖകളും സർട്ടിഫിക്കറ്റുകളും ക്യാമ്പിൽ വെച്ചുതന്നെ അറ്റസ്റ്റ് ചെയ്തുവാങ്ങാം. സേവനങ്ങൾക്കായി പിന്നീട് എംബസിയെ സമീപിക്കേണ്ടതില്ല. ക്യാമ്പിൽ കാഷ് പേമെന്റ് മാത്രമേ സ്വീകരിക്കൂവെന്നും അധികൃതർ അറിയിച്ചു. ക്യാമ്പിൽ ഇന്ത്യൻ ഡോക്ടേഴ്സ് ഫോറത്തിന്റെ സഹകരണത്തിൽ സൗജന്യ വൈദ്യ പരിശോധനയും ഉണ്ടാകും.
More Stories
സാൽമിയയിൽ വൻ സുരക്ഷാ പരിശോധന : നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി
അൽ മുസൈനി എക്സ്ചേഞ്ചിൻറെ 146 മത് ശാഖ ജലീബ് അൽ ഷുവൈഖ് ,ബ്ലോക്ക് 2 ൽ തുറന്നു പ്രവർത്തനം ആരംഭിച്ചു.
ഡ്രൈവിംഗ് ലൈസൻസ് സാധുതയെക്കുറിച്ചുള്ള വ്യാജ വാട്ട്സ്ആപ്പ് സന്ദേശം : തെറ്റിദ്ധരിക്കപ്പെട്ട് നിരവധി പ്രവാസികൾ