ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ഇന്ത്യന്‍ നഴ്സസ് ഫെഡറേഷന്‍ ഓഫ്കുവൈറ്റിന്റെ(ഇന്‍ഫോക്)ആഭിമുഖ്യത്തില്‍ ‘ഫ്ലോറെന്‍സ് ഫിയസ്റ്റ 2023’ വെള്ളിയാഴ്ച നടക്കും. അബ്ബാസിയ ആസ്പൈര്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ രാവിലെ 9 മുതല്‍ അംഗങ്ങളുടെ കലാപരിപാടികളോടെ ആരംഭിക്കും. വൈകുനേരം 5.00 -നാണ് പൊതുപരിപാടി. ഇന്ത്യന്‍ സ്ഥാനപതി ഡോ:ആദര്‍ശ് സ്വൈക,കുവൈത്ത് ആരോഗ്യ മന്ത്രാലയം നഴ്‌സിംഗ് ഡയറക്ടര്‍
ഡോ. ഇമാൻ അൽ അവാദി,ഫാദര്‍ ഡേവിസ് ചിറമേല്‍ എന്നിവര്‍ മുഖ്യതിഥികളായിരിക്കും.
2015 -ല്‍ ജഹ്‌റ ഹോസ്പിറ്റല്‍ കേന്ദ്രീകരിച്ചു രൂപീകരിച്ച ഇന്‍ഫോക് കുവൈറ്റിലെ മറ്റ് ഹോസ്പിറ്റലുകളില്‍ യൂണിറ്റുകള്‍ രൂപീകരിച്ചതിന് ശേഷമുള്ള നഴ്സസ് ഡേ ആഘോഷം എന്ന പ്രത്യേകതയും ഫ്ലോറെൻസ് ഫിയെസ്റ്റ 2023 ന് ഉണ്ട്. ദീര്‍ഘനാളായി കുവൈറ്റില്‍ ജോലി ചെയ്തുപോരുന്ന സീനിയര്‍ നഴ്സസിനെ വേദിയിൽ ആദരിക്കും.
കുവൈറ്റില്‍ ജോലി ചെയ്യുന്ന എല്ലാ നഴ്സസിനെയും ഉള്‍പ്പെടുത്തി ‘ഇമ്പൾസ് 2023’എന്ന പേരില്‍ പോസ്റ്റര്‍ കോമ്പറ്റിഷന്‍,സൊങ്ങ് കോണ്ടെസ്റ്റ് ,ഡാന്‍സ് കോണ്ടെസ്റ്റ് എന്നിവയും ഇന്‍ഫോക് അംഗങ്ങളുടെ കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും (നാളെ)മെയ് 12 നു രാവിലെ 9 മണി മുതല്‍ ആരംഭിക്കും.
ആയിരത്തിഅഞ്ഞൂറില്‍പരം അംഗങ്ങളുള്ള ഇന്‍ഫോക് അതിന്റെ പ്രവര്‍ത്തനങ്ങളും അതോടൊപ്പം അന്താരാഷ്ട്ര നഴ്സസ് ദിനത്തിന്റെ പ്രസക്സ്തിയും പ്രതിഫലിപ്പിക്കുന്ന ‘മിറർ 2023’ എന്ന ഇന്‍ഫോക്കിന്റെ മാഗസിനും വേദിയില്‍ പ്രകാശനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു .സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ചാരിറ്റി പ്രവര്‍ത്തനങ്ങളും നടത്തി വരുന്ന ഇന്‍ഫോക് ഇക്കഴിഞ്ഞ മെയ് 7-ന് പൂർണമായും അംഗങ്ങളില്‍ നിന്ന് മാത്രമായി സംഭാവന സ്വീകരിച്ച് , തൃശൂര്‍ ജില്ലയില്‍ നിര്‍മിച്ച നല്‍കിയ ഭവനത്തിന്റെ താക്കോല്‍ ദാനവും നടത്തിയിരുന്നു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
പ്രവാസി വെൽഫെയർ കുവൈറ്റ് കോഴിക്കോട് , ജില്ലചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) കുവൈറ്റ് കമ്മിറ്റി നിലവിൽ വന്നു.